കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍(ഐഎഫ്എല്‍) ഗോകുലം കേരള എഫ് സിക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സീസണില്‍ ഫസ്റ്റ് ഫേസിലെ ഒമ്പത് മത്സരങ്ങളും കഴിഞ്ഞപ്പോള്‍ രണ്ട് വീതം ജയവും സമനിലയും അഞ്ച് തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് ടീമുള്ളത്. അവസാന നാല് സ്ഥാനക്കാരുടെ റെലിഗെഷന്‍ റൗണ്ട് മത്സരങ്ങളാവും ടീം ഇനി കളിക്കുക. സമീപകാല സീസണുകളിലെ ടീമിന്റെ ഏറ്റവും മോശം റിസള്‍ട്ടാണ് ഈ വര്‍ഷത്തേത്.
ഇന്നലെ ആദ്യ പകുതിയില്‍ നിരവധി അവസരങ്ങളാണ് ടീം പാഴാക്കി കളഞ്ഞത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ ഡി എച് എഫ് സിക്കെതിരെ വളരെ നന്നായി പന്തുതട്ടാന്‍ ടീമിനായി 17-ാം മിനിറ്റില്‍ കിട്ടിയ കോര്‍ണര്‍ ഹെഡ് ചെയ്തു ഗോള്‍ ആക്കിയത് ഡിഫെന്‍ഡര്‍ ബൗബയാണ്. തുടര്‍ന്നും ഗോളുകള്‍ നേടാനും കളി വരുതിയിലാക്കാനും കിട്ടിയ അവസരങ്ങള്‍ പായായികൊണ്ടിരുന്നു. 31-ാം മിനിറ്റില്‍ മിനുട്ടില്‍ ഡി എച് എഫ് സിക്കായി ലൂക്ക മജ്സെന്‍ നേടിയ ഗോളില്‍ സ്‌കോര്‍ 1-1 ആയി ആദ്യ പകുതി പിരിഞ്ഞു.
കഴിഞ്ഞ മത്സരത്തിലേത് പോലെ കൗണ്ടര്‍ അറ്റാക്കുകളില്‍ ആടി ഉലഞ്ഞ ഗോകുലം ഡിഫെന്‍സ് 50′ 53′ 61′ മിനിറ്റുകളില്‍ തുടര്‍ച്ചയായി ഗോള്‍ വാങ്ങിയതാണ് കളിയില്‍ വഴിതിരിവായത് സ്‌കോര്‍ 3-1 ല്‍ നില്‍ക്കെ നില്‍ക്കെ ക്യാപ്റ്റന്‍ രാഹുല്‍ രാജു 57-ാം മിനിറ്റില്‍ ഹെഡര്‍ ഗോള്‍ നേടിയെങ്കിലും 61-ാം മിനിറ്റിലെ ഗോളോടെ കളി ഡി എച് എഫ് സി വരുതിയിലാക്കി. 72-ാം മിനുട്ടില്‍ തര്‍പ്പുയ കൂടെ ഗോള്‍ നേടി ഡി എച് എഫ് സിയുടെ ലീഡുയര്‍ത്തി.
റെലിഗെഷന്‍ ഒഴിവാക്കാന്‍ ടീമിനിനിയുള്ള റെലിഗെഷന്‍ സ്റ്റേജ് മത്സരങ്ങള്‍ ജയിക്കണം മൂന്ന് മത്സരങ്ങളില്‍ നിന്ന് പരമാവധി പോയ്ന്റ്‌സ് നേടി ഏഴാം സ്ഥാനം നേടാനാവും ടീമിന്റെ ഇനിയുള്ള ശ്രമങ്ങള്‍.