• Sun. Apr 19th, 2026

24×7 Live News

Apdin News

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

Byadmin

Apr 19, 2026


തിരുവനന്തപുരം: വൈറല്‍ താരം മധ്യപ്രദേശ് ഹിന്ദു പട്ടികവര്‍ഗ സമുദായാംഗമായ 16കാരിയുടെ നിയമവിരുദ്ധ വിവാഹം നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം ആറ് പേര്‍ക്കെതിരെ പോക്‌സോ, ബാലവിവാഹം, പട്ടികവര്‍ഗ അതിക്രമം തടയല്‍, ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി.

തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ.എന്‍. സുനിത തിങ്കളാഴ്ച കേസ് പരിഗണിക്കും.

രാഷ്‌ട്രീയ നേട്ടത്തിനായി സിപിഎം നേതൃത്വത്തില്‍ യുപി സ്വദേശി മുസ്ലിം മതസ്ഥനായ 25കാരന്‍ മുഹമ്മദ് ഫര്‍മാന്‍ ഖാനുമായാണ് ഹിന്ദു പട്ടികവര്‍ഗ സമുദായാംഗമായ 16കാരിയുടെ നിയമവിരുദ്ധ വിവാഹം നടത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാ എംപിയുമായ എ.എ. റഹീം, മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞ അതിജീവിതയെ പ്രലോഭിപ്പിച്ച് കേരളത്തിലേക്ക് തട്ടിക്കൊണ്ടുവന്ന യുപി സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ഖാന്‍, അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രയോഗം പ്രസിഡന്റ് ഹരീന്ദ്രന്‍, സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

പ്രധാന കുറ്റകൃത്യങ്ങളില്‍ ഒന്നായ ക്രിമിനല്‍ ഗൂഢാലോചന നടന്ന എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കന്റോണ്‍മെന്റ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും അവഗണിച്ചുവെന്നും അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

 



By admin