• Sat. Aug 29th, 2026

24×7 Live News

Apdin News

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

Byadmin

Aug 29, 2026


ന്യൂദല്‍ഹി: പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി ബന്ധപ്പെട്ട് ചാരവൃത്തിക്ക് സഹായിച്ച യുവ ദമ്പതികള്‍ അറസ്റ്റില്‍. ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവരാണ് അറസ്റ്റിലായത്. 2024 മുതല്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പാക് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടുകയും അവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്ന് ദല്‍ഹി സ്പെഷ്യല്‍ സെല്ലിന്റെ നോര്‍ത്തേണ്‍ റേഞ്ച് അറിയിച്ചു.
ദമ്പതികള്‍ ഇന്ത്യന്‍ സിം കാര്‍ഡുകള്‍ വാങ്ങി ദുബായ് വഴി പാകിസ്ഥാനിലേക്ക് അയച്ചതായും പാക് ഏജന്‍സി ഇന്ത്യയിലെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവ ഉപയോഗിച്ചതായും പോലീസ് പറഞ്ഞു.

2024 ല്‍ ഒരു സുഹൃത്ത് വഴി ഇന്‍സ്റ്റാഗ്രാമില്‍ ഒരു പാക് ഏജന്റുമായി സാഹില്‍ ബന്ധപ്പെട്ട സമയത്താണ് സമീറയെ കണ്ടുമുട്ടിയതും വിവാഹം കഴിച്ചതും. ഈ പാക് ഏജന്റ് ദമ്പതികളെ ഒരു പാക് രഹസ്യാന്വേഷണ പ്രവര്‍ത്തകന് പരിചയപ്പെടുത്തി. ഇയാള്‍ ഇന്ത്യയ്‌ക്കെതിരായ ഒരു ചാര ശൃംഖലയ്‌ക്കായി പ്രവര്‍ത്തിക്കാന്‍ ദമ്പതികളെ പ്രേരിപ്പിക്കുകയും പകരം പണം വാഗ്ദാനം ചെയ്യുകയുമാണുണ്ടായത്.

 

 



By admin