• Sat. Aug 22nd, 2026

24×7 Live News

Apdin News

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Byadmin

Aug 22, 2026


തിരുവനന്തപുരം: കേരളം എന്ന് ഔദ്യോഗിക നാമം നിലവില്‍ വന്നശേഷമുള്ള ആദ്യ ഓണം ആഘോഷിക്കുകയാണ് മലയാളികള്‍. സംസ്ഥാന ചരിത്രത്തില്‍ സവിശേഷമായ ഒരു നാഴികക്കല്ലാകുന്നു ഈ വര്‍ഷത്തെ ഓണാഘോഷം. കേരളമെന്ന് പറയുമായിരുന്നെങ്കില്‍ എഴുത്തില്‍ കേരളം ഇല്ലായിരുന്നു. പൂക്കളങ്ങളിലും വള്ളംകളികളിലും പുലിക്കളിയിലും എന്നുവേണ്ട ഓണാഘോഷവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളിലുമെല്ലാം ഓണാഘോഷം കേരളം ആകുന്നു.

കേരളപ്പിറവി കഴിഞ്ഞ് ഇത്രനാളായിട്ടും കേരളം എന്ന് ഔദ്യോഗികമായി പറഞ്ഞിരുന്നില്ല. മാതൃഭാഷ മലയാളം ആയിട്ടും കേരളയായിരുന്നു. മലയാളികള്‍ കേരളം എന്ന് വിളിച്ചിരുന്നെങ്കിലും ഔദ്യോഗികമായി കേരള എന്നായിരുന്നു. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ കേരള എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷിലും ഇത് കേരള എന്നായിരുന്നു. ഈ കുറവ് പരിഹരിച്ചാണ് മാതൃഭാഷയിലെ കേരളം എന്ന പേര് തന്നെ ഔദ്യോഗികമാക്കിയത്. മലയാളികളുടെ സാംസ്‌കാരിക സ്വത്വത്തിനും ഭാഷാഭിമാനത്തിനും ഈ പേരുമാറ്റം വലിയ ഊര്‍ജ്ജമാണ് നല്‍കിയിട്ടുള്ളത്.

സംസ്ഥാന നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുകയും രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെയാണ് കേരള മാറി കേരളം എന്ന ഈ പേരുമാറ്റം പ്രാബല്യത്തില്‍ വന്നത്.



By admin