• Sat. Aug 22nd, 2026

24×7 Live News

Apdin News

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Byadmin

Aug 22, 2026



https://janmabhumi.in/rama-katha-conclave/

ന്യൂദല്‍ഹി: ജന്മഭൂമി സപ്തംബര്‍ 18 മുതല്‍ 20 വരെ കൊച്ചി ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോന്‍ഡ്’ ത്രിദിന ദേശീയ കോണ്‍ക്ലേവിലേക്കുള്ള ഡെലിഗേറ്റ്, പ്രബന്ധ രജിസ്ട്രേഷനുകള്‍ ആരംഭിച്ചു. ജന്മഭൂമിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.janmabhumi.in വഴി ഡെലിഗേറ്റ് രജിസ്ട്രേഷനും പ്രബന്ധവും സമര്‍പ്പിക്കാം.

ഭാരതത്തിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും രാമകഥയുടെ വൈവിധ്യമാര്‍ന്ന വാക്യങ്ങളും പാരമ്പര്യങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ‘Submit your paper’ എന്ന ഓപ്ഷന്‍ വഴി പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. കോണ്‍ക്ലേവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇതേ പോര്‍ട്ടല്‍ വഴി ‘Register as a delegate’ എന്ന ഓപ്ഷനിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷനും നടത്താം.

ഡെലിഗേറ്റ് രജിസ്ട്രേഷനും പ്രബന്ധ സമര്‍പ്പണത്തിനുമുള്ള അവസാന തീയതി 2026 സപ്തംബര്‍ 12 വൈകിട്ട് 10 വരെ. വിവരങ്ങള്‍ക്ക്: മനോജ്- 9447763828 (രജിസ്ട്രേഷന്‍), ആര്‍. ജയകൃഷ്ണന്‍- 8281900551 (പ്രബന്ധം).

https://janmabhumi.in/rama-katha-conclave/

By admin