• Sat. Aug 22nd, 2026

24×7 Live News

Apdin News

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Byadmin

Aug 22, 2026


ജയ്‌പൂര്‍: ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലെ ജയ്‌പൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളിന്റെ പ്രശ്നങ്ങള്‍ തുറന്നുകാട്ടാന്‍ വന്ന സിജെപി പ്രവര്‍ത്തകരെ ഗ്രാമവാസികൾ ഒന്നടങ്കം എതിര്‍ത്തു. ഇവരെ അര്‍ബന്‍ നക്സല്‍ എന്നും ദേശദ്രോഹികള്‍ എന്നും പാകിസ്ഥാനികള്‍ എന്നും വിളിച്ചാണ് ഇവരുടെ സ്കൂളിലേക്ക് കടന്നു കയറാനുള്ള നീക്കം നാട്ടുകാര്‍ അറിയിച്ചത്. ഗ്രാമത്തിൽ പ്രവേശിക്കാൻ പോലും നാട്ടുകാർ തങ്ങളെ അനുവദിച്ചില്ലെന്ന് പറഞ്ഞ സിജെപി പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് മാധ്യമപ്രവര്‍ത്തകനായ ഒരാള്‍ നടത്തിയ സംഭാഷണം വൈറലായി. ഇതില്‍ സിജെപി പ്രവര്‍ത്തകരുടെ ധാര്ഷ്ട്യമാണ് മാധ്യമപ്രവര്‍ത്തകന്‍ തുറന്നുകാണിക്കുന്നത്. .

റിപ്പോർട്ടർ: സ്കൂളില്‍ സമരം ചെയ്യാന്‍ നിങ്ങൾ അനുമതി വാങ്ങിയോ?

സിജെപി പ്രവർത്തകൻ: ക്യാ എന്താണ്?

റിപ്പോർട്ടർ : അനുമതി കയ്യിലുണ്ടോ? കാണിച്ചുതരൂ.

സിജെപി പ്രവർത്തകൻ: ഈ സ്കൂളില്‍ പരിപാിടി നടത്തണമെന്ന് സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ നേതാവ് അറിയിച്ചു

സിജെപി നേതാവ് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്താല്‍ ആ സ്കൂളില്‍ സമരം നടത്താന്‍ പറ്റുമോ? പുറത്തുനിന്നുള്ള ഒരാള്‍ക്ക് സ്കൂളിലെ ഇല്ല, അതിന് സ്കൂളില്‍ നിന്നും പ്രത്യേകം അനുമതി ആവശ്യമാണ്. പക്ഷെ കോക്രോച്ച് ജനതാപാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ പറയുന്നത് അവരുടെ നേതാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ അത് ധാരാളം മതിയെന്നാണ്.

സോഷ്യൽ മീഡിയ പോസ്റ്റുകൾ ഔദ്യോഗിക അനുമതിക്ക് പകരമാവില്ല. സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ച ശേഷം ഗ്രാമത്തിലെ സ്കൂളില്‍ കടന്നുകയറി അവിടുത്തെ പോരായ്‌മകള്‍ മാത്രം എടുത്തുകാണിക്കാന്‍ ഒരു സ്കൂളും സമ്മതിക്കില്ല. അതുതന്നെയാണ് മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രതിഷേധിക്കാന്‍ എത്തിയ സിജെപി പ്രവര്‍ത്തകര്‍ക്ക് സംഭവിച്ചത്. ഗ്രാമീണര്‍ അവരെ തടഞ്ഞു. സ്കൂളിലേക്ക് കടത്തിവിട്ടില്ല.

എന്തുകൊണ്ട് പഞ്ചാബിലെയോ തെലുങ്കാനയിലെയോ കര്‍ണ്ണാടകയിലെയോ സ്കൂളുകളില്‍ സിജെപി എത്തുന്നില്ല?
പൊതുവേ കോണ്‍ഗ്രസോ, ആം ആദ്മി പാര്‍ട്ടിയോ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ശോചനീയാവസ്ഥ തുറന്നുകാണിക്കാന്‍ സിജെപി എത്തില്ല. അവര്‍ക്ക് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ശോചനീയാവസ്ഥ തുറന്നുകാണിക്കാന്‍ സിജെപിക്കാര്‍ എത്തുന്നില്ല. സിജെപിയുടെ ഈ മോദി വിരുദ്ധ, ബിജെപി വിരുദ്ധ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ശക്തമാണ്.

 

 

 



By admin