• Sat. Aug 22nd, 2026

24×7 Live News

Apdin News

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Byadmin

Aug 22, 2026



മുംബൈ: ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകി ഗബ്രിയേല ഡെമെട്രിയാസിനെ വിവാഹം ചെയ്തു. ഗോവയില്‍ വെച്ചായിരുന്നു ഇവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്.

2018ലാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അതിനിടയില്‍ കുട്ടികളും ജനിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ആരിക്, ആരവ് എന്നാണ് കുട്ടികളുടെ പേര്. പക്ഷെ ഇപ്പോള്‍ മാത്രമാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തതെന്ന് മാത്രം. ഗോവയിലെ ബര്‍ദേസ് സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ഇരുവരും വിവാഹം രജിസ്റ്റര് ചെയ്തത്.

ഈയിടെ റിയ ചക്രവര്‍ത്തിയുടെ പോഡ് കാസ്റ്റിലാണ് അര്‍ജുന്‍ രാംപാലും ഗബ്രിയേല ഡെമെട്രിയാസും മനസ്സ് തുറന്നത്. കുട്ടികള്‍ ജനിച്ചതോടെ പ്രണയത്തിന്റെ സ്വഭാവം മാറിയെന്നും ഗബ്രിയേല പറഞ്ഞു. പ്രണയത്തില്‍ പോലും നമ്മള്‍ പങ്കാളിയില്‍ നിന്നും ചിലതൊക്കെ പ്രതീക്ഷിക്കും. പക്ഷെ കുട്ടികളോടുള്ള നമ്മുടെ സ്നേഹം നിബന്ധനകള്‍ ഇല്ലാത്ത സ്നേഹമാണെന്നും ഗബ്രിയേല ചൂണ്ടിക്കാട്ടി.

അര്‍ജുന്‍ രാംപാലിന്റെ ആദ്യ വിവാഹം മെഹ്ര്‍ ജെസിയയുമായി
1998ലാണ് അര്‍ജുന്‍ രാംപാല്‍ മെഹ്ര്‍ ജസിയ എന്ന മോഡലിനെ വിവാഹം ചെയ്തത്. ഒരു ബിസിനസ് സംരംഭക കൂടിയാണ് മെഹര്‍ ജസിയ. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്-മഹികയും മൈറയും.2019ല്‍ ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞു.

 

.

 

By admin