
ന്യൂദല്‍ഹി: വിക്രം സാരാഭായ് ഇന്ത്യയുടെ ഏറ്റവും രഹസ്യമായ ഉപഗ്രഹ പദ്ധതി ഒരു ഇറ്റാലിയൻ വനിതയെ കാണിച്ചു, അവര്‍ ഇന്ത്യന്‍ പൗര പോലും അല്ലായിരുന്നു- വിമര്‍ശനമായി ഒരു ബ്ലോഗറുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ പൗരത്വമില്ലാത്ത ഒരു വിദേശ വനിതയ്‌ക്ക് ഐഎസ്ആർഒ പോലുള്ള അതീവ രഹസ്യ ഗവേഷണ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടോ? എന്ന ചോദ്യവും ഈ പോസ്റ്റ് ഉയര്‍ത്തുന്നു.
ബ്ലോഗറായ സനം റീനയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. അവര്‍ കുറിക്കുന്നത് ഇങ്ങിനെ: “1968 ഏപ്രിൽ… അഹമ്മദാബാദിലെ ഐഎസ്ആർഒ കേന്ദ്രം. ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് ഒരു വിദേശ വനിതയ്‌ക്ക് അതീവ സെൻസിറ്റീവായ സാറ്റലൈറ്റ് പ്രോജക്ടിനെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ നൽകുന്നു.
ഇത് ഒരു സാധാരണ സ്ത്രീയല്ല. ഇറ്റലിയിലെ അൻ്റോണിയോ എഡ്‌വിജ് അൽബിന മൈനോ –
1968 ഫെബ്രുവരിയിൽ രണ്ട് മാസം മുമ്പാണ് ഇവര്‍ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മകൻ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ചത്. പൗരത്വം മാറിയോ? മാറിയിട്ടില്ല! എന്നിട്ടും ഒരു വിദേശ പൗരയ്‌ക്ക് ഐഎസ്ആർഒ പോലുള്ള അതീവ രഹസ്യ ഗവേഷണ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടോ?
നിയമങ്ങളുടെ വ്യക്തമായ ലംഘനം. എട്ടാം ക്ലാസ് പാസായ ഈ ഇറ്റാലിയൻ സ്ത്രീക്ക് പെട്ടെന്ന് ഉപഗ്രഹങ്ങളിലും ബഹിരാകാശ ശാസ്ത്രത്തിലും ഭ്രമമായി”.
ഗാന്ധി കുടുംബാംഗങ്ങളുടെയും ഗാന്ധി കുടുംബത്തിലെ ഉറ്റവരായ.ആളുകളുടെയും മരണത്തെക്കുറിച്ച് ഈ കുറിപ്പില്‍ സൂചനകളുണ്ട്. ഇതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും ഇവര്‍ ചോദിക്കുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി…തുടങ്ങി ഓരോരുത്തരായി ദുരൂഹമരണങ്ങള്‍ വരിച്ചു. സഞ്ജയ് ഗാന്ധി – വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ദിരാഗാന്ധി – സ്വന്തം വീട്ടിൽ വച്ച് സ്വന്തം അംഗരക്ഷകരാൽ വെടിയേറ്റു. രാജീവ് ഗാന്ധി – ഒരു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
. .
പിന്നെ രാജീവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജേഷ് പൈലറ്റ് വാഹനാപകടത്തിൽ മരിച്ചു.
മാധവറാവു സിന്ധ്യ – വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.സഞ്ജയ് ഗാന്ധിയുടെ ഭാര്യാപിതാവ് ലഫ്റ്റനൻ്റ് കേണൽ ടി.എസ്. ആനന്ദ് ഡൽഹിയിലെ ഫാംഹൗസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.
വിക്രം സാരാഭായി – 1971 ഡിസംബറിൽ കേരളത്തിലെ കോവളത്തെ റിസോർട്ടിലെ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം ചെയ്യാതെ അത് ഹൃദയാഘാതമായി പ്രഖ്യാപിക്കപ്പെട്ടു. മനേകാ ഗാന്ധി – കുടുംബം, അധികാരം, ഡൽഹി രാഷ്‌ട്രീയം എന്നിവയിൽ നിന്ന് പുറത്താക്കപ്പെട്ടു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ അച്ഛന്‍ രാജേന്ദ്ര വദ്രയെ ഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെ. ഭാര്യാസഹോദരി – ജയ്‌പൂർ-ഡൽഹി ഹൈവേയിൽ വാഹനാപകടത്തിൽ മരിച്ചു.ഭാര്യാ സഹോദരനെ മൊറാദാബാദിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.”.- ഈ മരണങ്ങളുടെ അര്‍ത്ഥമെന്താണെന്ന ചോദ്യത്തോടെ കുറിപ്പ് അവസാനിക്കുന്നു.