• Sun. Jun 7th, 2026

24×7 Live News

Apdin News

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Byadmin

Jun 7, 2026



തിരുവനന്തപുരം: സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ വൈകിട്ട് ആറരയോടെയാണ് സിഗ്‌നല്‍ തകരാര്‍ ഉണ്ടായത്.

തിരുവനന്തപുരം – ചെന്നൈ എസി സൂപ്പര്‍ ഫാസ്റ്റ്, തിരുവനന്തപുരം-മംഗളൂരു മാവേലി എന്നിവ വൈകി. 7.15ന് പുറപ്പെടേണ്ട എസി എക്‌സ്പ്രസ് 7.45ന് യാത്ര ആരംഭിച്ചു.7.25ന് പുറപ്പെടേണ്ട മാവേലി എക്‌സ്പ്രസ് ഇതുവരെയും പുറപ്പെട്ടിട്ടില്ല.

അതേസമയം പ്രശ്‌നം പരിഹരിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞത്. ട്രെയിന്‍ ഗതാഗതം വൈകാതെ സാധാരണനിലയിലാകും.

By admin