• Thu. Jul 9th, 2026

24×7 Live News

Apdin News

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Byadmin

Jul 9, 2026


തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പരിഗണിച്ച് വി​വി​ധ റൂ​ട്ടു​ക​ളി​ൽ മൂ​ന്ന്​ സ്​​പെ​ഷ​ൽ ​ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച്​ റെ​യി​ൽ​വേ. മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ, ചെ​ന്നൈ സെ​ൻ​ട്ര​ൽ-​കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം- താം​ബ​രം റൂ​ട്ടു​ക​ളി​ലാ​ണ് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക. 32 സ​ർ​വി​സു​ക​ളാ​ണ്​ ആ​കെ​യു​ണ്ടാ​വു​ക. ആഗസ്റ്റ്‌ 12 മുതൽ സെപ്റ്റംബർ 3 വരെ സർവീസ് നടത്തും. റി​സ​ർ​വേ​ഷ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കും.

സെൻട്രൽ–കൊല്ലം എക്സ്പ്രസ് (06119): ബുധനാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 3.10ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7.20ന് കൊല്ലത്തെത്തും. കൊല്ലം–സെൻട്രൽ എക്സ്പ്രസ് (06120) വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. 16 തേഡ് എസി ഇക്കോണമി കോച്ചുകളാണുള്ളത്. സ്ലീപ്പർ കോച്ചുകളില്ല. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

താംബരം–തിരുവനന്തപുരം എക്സ്പ്രസ് (06109): വ്യാഴാഴ്ചകളിൽ ഉച്ചയ്‌ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. മടക്ക സർവീസ് (06110) ബുധനാഴ്ചകളിൽ വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് താംബരത്തെത്തും. 2 സെക്കൻഡ് എസി, 4 തേഡ് എസി, 4 തേ‍ഡ് ഇക്കോണമി എസി, 6 സ്ലീപ്പർ എന്നീ കോച്ചുകളുണ്ട്. കൊല്ലം, കൊട്ടാരക്കര, തെങ്കാശി, മധുര, തിരുച്ചിറപ്പള്ളി വഴിയാണു സർവീസ്.

മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ(06126):  ജൂ​ലൈ 13 മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് നാ​ലി​ന്​ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 10.55ന് ​ചെ​ന്നൈ​യി​ലെ​ത്തും. ചെ​ന്നൈ എ​ഗ്‌​മോ​ർ-​മം​ഗ​ളൂ​രു(• 06125) ജൂ​ലൈ 14 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്ന് വ​രെ​യു​ള്ള ചൊ​വ്വാ​ഴ്ച​ക​ളി​ൽ ഉ​ച്ച ര​ണ്ടി​ന്​ പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 8.40ന് ​മം​ഗ​ളൂ​രു​വി​ലെ​ത്തും. കാ​സ​ർ​കോ​ട്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.



By admin