ആലപ്പുഴ:ഓപ്പറേഷന്‍ തൂഫാനില്‍ ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്കും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഓണ്‍ലൈന്‍ ഡെലിവറിയുടെ മറവില്‍ ലഹരിവില്‍പ്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുളളതിനാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.
സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാര്‍ വഴി ലഹരി കടത്തുന്നെന്നാണ് പരാതി. ‘ഓപ്പറേഷന്‍ തൂഫാന്‍’ കേസുകളില്‍ ആരുടെയും ശിപാര്‍ശ കേള്‍ക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.ആംബുലന്‍സുകള്‍ ലഹരി വില്‍പ്പനയ്‌ക്കായി ഉപയോഗിക്കുന്നു എന്ന പരാതി കണക്കിലെടുത്ത് അവയും കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നത് നല്ല കാര്യമാണ്. ജനങ്ങള്‍ ഒന്നടങ്കം തൂഫാന്‍ വാരിയേഴ്‌സ് ആയി മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.