ആലുവ : ചെങ്ങമനാട് 1.96 രാസ ലഹരിയും ആയി രണ്ടുപേർ പിടിയിലായി കരുമാലൂർ തടിക്കടവ് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിം (37), കരുമാലൂർ വല്യപ്പൻപടി മേപ്പന വീട്ടിൽ ബിനു ആൻ്റണി (37) എന്നിവരാണ് ചെങ്ങമനാട് പോലീസിന്റെ പിടിയിലായത്. സിപ്പ് കവറിൽ വില്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത് .പാൻ്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പറമ്പയം ഭാഗത്ത് പാർക്ക് ചെയ്ത കാറിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്.
ഞാറയ്ക്കൽ കാളമുക്ക് ഭാഗത്ത് വച്ച് ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചു വന്നയാളിൽ നിന്നും 3.450 ഗ്രാം എം ഡി എം എ പിടികൂടി. നായരമ്പലം വെളിയത്താംപറമ്പ് തൂമ്പുങ്ങൽ വീട്ടിൽ അഥീൻ (25) നാണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. ബാഗിൽ രണ്ട് സിപ്പ് ലോക്ക് കവറിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്. ഓട്ടോ റിക്ഷയിൽ യാത്രക്കാരനായി സഞ്ചരിച്ചു വരികയായിരുന്നു.
ബിനാനിപുരം എടയാറിൽ നിന്നാണ് മൂന്നു ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തത് . ബിനാനിപുരം എടയാർ ചെന്നാമ്പിള്ളി മുഹമ്മദ് സാലിഖ് (34) എരമം കേളന്റെ പറമ്പിൽ അബ്ദുൽ മുഹാദ് ( 34) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് സാലിക്കിന്റെ എടയാറുള്ള വീട്ടിൽ നിന്നുമാണ് രാസ ലഹരി പിടികൂടിയത്. അലമാരിയിൽ പ്രത്യേക കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ഇയാൾക്ക് എം ഡി എം എ നൽകിയത് അബ്ദുൽ മുഹാദ് ആണ്.
ഹെറോയിനുമായി ആസാം നൗഗോൺ സ്വദേശി സദ്ദാം ഹുസൈൻ (25) നെ കുറുപ്പുംപടി പോലീസ് പിടികൂടി.മനയ്ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു സോപ്പുപെട്ടി നിറയെ ഹെറോയിനുമായി കസ്റ്റഡിയിലെടുത്തത്.
പെരുമ്പാവൂരിൽ 4.5 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. അയ്യമ്പുഴയിൽ പോസ്റ്റോഫീസ് ജംഗ്ഷൻ ഭാഗത്തെ ആൾതാമസമില്ലാത്ത വീട്ടുവളപ്പിൽ നിന്നുമാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രിയിലും തുടരുകയാണ്. ഇതിന്റെ ഭാഗമായി വാഹന പരിശോധനയും നടക്കുന്നുണ്ട്