• Sun. Oct 18th, 2026

24×7 Live News

Apdin News

മഴയിലും കൊടുങ്കാറ്റായി കിഷൻ; അടിച്ചു കയറിയത് ലോക റെക്കോർഡിലേക്ക്

Byadmin

Oct 18, 2026


ഇന്റർനാഷണൽ ടി-20യിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ. അന്താരാഷ്ട്ര ടി-20യിൽ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടുന്ന താരമായയാണ് ഇഷാൻ ചരിത്രം കുറിച്ചത്.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അവസാന ടി-20യിൽ 10 പന്തിൽ 30 റൺസ് നേടി തിളങ്ങിയതോടെയാണ് ഇഷാൻ ഈ നേട്ടം കൈവരിച്ചത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 122 ഫോറുകളാണ് ഈ 2026ൽ കിഷൻ അടിച്ചുകൂട്ടിയത്.

2021ൽ 119 ഫോറുകൾ നേടിയ പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെയാണ് ഇഷാൻ മറികടന്നത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം മഴമൂലം വൈകിയായിരുന്നു ആരംഭിച്ചത്. മത്സരം 9 ഓവറുകൾ ആക്കി ചുരുക്കിയിട്ടുണ്ട്. ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറുകയാണ് നിലവിൽ. മലയാളി താരം സഞ്ജു സാംസൺ 16 റൺസ് നേടി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 22 റൺസും സ്വന്തമാക്കി മടങ്ങി. അഭിഷേക് ശർമ്മ 6 റൺസ് നേടി നിരാശപ്പെടുത്തി.

അതേസമയം നിലവിൽ പരമ്പരയിൽ ഇരു ടീമുകളും 2-2 എന്ന നിലയിൽ ഒപ്പത്തിനൊപ്പമാണ് ഇന്ന് വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

2019ന് ശേഷം ഇന്ത്യ സ്വന്തം മണ്ണിൽ ഇതുവരെ ഒരു ടീമിന്റെ മുന്നിലും ടി-20 പരമ്പരയിൽ പരാജയം നേരിട്ടില്ല. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും ഈ മത്സരം വിജയിക്കാനാവും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും മുന്നിലുള്ള ലക്ഷ്യം. മറുഭാഗത്ത് ഏകദിന പരമ്പര കൈവിട്ട കരീബിയൻ പട ടി-20 പരമ്പര സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങാനാവും ലക്ഷ്യം വെക്കുക.







By admin