കണ്ണൂര്‍: ആറളത്തെ ഭയപ്പെടുത്തിയ മോഴയാന ‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല. ആറളം ഫാം പതിമൂന്നാം ബ്ലോക്കില്‍ വെച്ചാണ് മയക്കുവെടി വച്ചത്.
മൂന്ന് തവണ മയക്കുവെടിവെച്ചിട്ടും ആന മയങ്ങാത്ത പശ്ചാത്തലത്തില്‍ ദൗത്യം തുടരുകയാണ്. വനം വകുപ്പ് സംഘത്തിന് ആനയ്‌ക്ക് അടുത്തേക്ക് എത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
മോഴയാനയ്‌ക്ക് സമീപം മറ്റൊരു കാട്ടാന കൂട്ടം കൂടിയുണ്ട്. ഡോക്ടര്‍മാരുടെ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.മുത്തങ്ങയില്‍ നിന്നുള്‍പ്പടെ കുങ്കി ആനകളെയും ദൗത്യ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രാത്രി വൈകിയാലും ദൗത്യം തുടരാനാണ് തീരുമാനം.