തിരുവനന്തപുരം: ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ ജന്മദിനമായ ആഗസ്ത് 29 ഇന്ത്യയ്‌ക്ക് ദേശീയ കായിക ദിനമാണ്. അത് ഒരു ദിവസത്തെ ആഘോഷമായി മാത്രം മാറരുത്, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയും എംപിയുമായ പി.ടി. ഉഷ പറയുന്നു.
ഇന്ത്യയിലെ ഓരോ കുട്ടിയും കളിക്കുന്ന, ഓരോ പ്രതിഭയ്‌ക്കും അവസരം ലഭിക്കുന്ന, ഓരോ കായികതാരത്തിനും പിന്തുണ ലഭിക്കുന്ന ഒരു പുതിയ കായിക ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുടെ ദിനമായി ഇത് മാറണം.
മേജർ ധ്യാൻചന്ദിന്റെ പാരമ്പര്യം നമുക്ക് മുന്നോട്ട് കൊണ്ടുപോകാം.
കളിക്കട്ടെ ഇന്ത്യ.
വളരട്ടെ ഇന്ത്യ.
ജയിക്കട്ടെ ഇന്ത്യ.
കഴിഞ്ഞ ഒരു ദശകമായി ഭാരതത്തിന്റെ കായികരംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കായികരംഗത്തിന് നൽകുന്ന പ്രാധാന്യം രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് , പുതിയ കായിക വീക്ഷണത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
ഖേലോ ഇന്ത്യ, ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം, ഫിറ്റ് ഇന്ത്യ , തുടങ്ങിയ പദ്ധതികൾ കായികരംഗത്തെ താഴെത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
ഭാരതത്തിന്റെ ചെറു ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തി ദേശീയ-അന്തർദേശീയ തലത്തിലേക്ക് എത്തിക്കാനുള്ള അവസരങ്ങൾ വർധിച്ചുവരുന്നു. ലേഖനം പൂർണ്ണമായി വായിക്കാൻ…
ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.