• Fri. Jul 10th, 2026

24×7 Live News

Apdin News

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Byadmin

Jul 10, 2026


ധാക്ക : ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ച മുൻ ബംഗ്ലാദേശ് നയതന്ത്രജ്ഞനായ താരിഖ് എ. കരീമിന്റെ വായടപ്പിച്ച് ഇന്ത്യൻ ഹൈക്കമ്മീഷനിലെ സെക്കൻഡ് സെക്രട്ടറി പൂജ കുമാരി ഝാ . ധാക്കയിൽ ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (BIISS) സംഘടിപ്പിച്ച സെമിനാറിലാണ് സംഭവം. മുൻ ബംഗ്ലാദേശ് നയതന്ത്രജ്ഞനായ താരിഖ് എ. കരീം ആയിരുന്നു മുഖ്യ പ്രഭാഷകൻ.

തന്റെ അവതരണ വേളയിൽ താരിഖ്-ഇ-കരീം കാണിച്ച ഭൂപടത്തിൽ, ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി കാണിച്ചിരുന്നു. ഈ മാപ്പ് കണ്ടയുടനെ പൂജ കുമാരി ഝാ ഒരു എതിർപ്പ് പ്രകടിപ്പിച്ചു. താരിഖ് എ.കെ. കരീമിന്റെ സംസാരം തടഞ്ഞു ഒപ്പം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ നീക്കാനും ആവശ്യപ്പെട്ടു.പൂജ ഝായുടെ പ്രതിഷേധത്തെത്തുടർന്ന്, മുൻ അംബാസഡർ താരിഖ് എ കരീം, ഭൂപടം അവതരണ ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിച്ചതെന്നും യഥാർത്ഥ അന്താരാഷ്‌ട്ര അതിർത്തികൾ കാണിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും വ്യക്തമാക്കി.

എന്നാൽ, പൂജ കുമാർ ഝാ ഈ വിശദീകരണം അംഗീകരിച്ചില്ല, ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി.”ഇത് ഇന്ത്യയുടെ തെറ്റായ ഭൂപടമാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ  ഭാഗമാണ്. അതിനാൽ, ഇവിടെ കാണിച്ചിരിക്കുന്ന ഭൂപടം തെറ്റാണ്. “ പൂജ കുമാർ ഝാ പറഞ്ഞു.പൂജയുടെ ശക്തമായ നിലപാട് കണ്ട് താരിഖ് മൗനം പാലിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു

ബംഗ്ലാദേശിന്റെ മണ്ണിൽ തന്നെ ബംഗ്ലാദേശിനെ നിശബ്ദമാക്കിയ പൂജ കുമാരി ഝായുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

 



By admin