• Fri. Jul 10th, 2026

24×7 Live News

Apdin News

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Byadmin

Jul 10, 2026



ന്യൂദല്‍ഹി: ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി സാവരിയയ്‌ക്ക് അതിക്രൂരമര്‍ദ്ദനമേറ്റെന്ന കുടുംബത്തിന്റെ ആരോപണം ശരിയാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നു.

ഉസ്ബകിസ്ഥാനിലാണ് കുറ്റകൃത്യം നടന്നതെങ്കിലും സാവരിയയുടെ അച്ഛന്റെ പരാതിയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ പ്രാഥമിക നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹരിപ്പാട് പൊലീസ് നീക്കം തുടങ്ങി.

തലക്കേറ്റ അടിയാണ് സാവരിയയുടെ മരണത്തിന് കാരണം എന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വീണ്ടുംനടത്തിയപോസ്റ്റ്‌മോര്‍ട്ടത്തിലും സ്ഥിരീകരിച്ചു.ശിരസ് മുതല്‍ കാല്‍ വരെ ശരീരമുടനീളം ഉള്ള ചതവുകളെ കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സഹപാഠി സദറുല്‍ അനാമിനെതിരെയാണ് കേസ്.

സദറുല്‍ അനാം സാവരിയയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്നതും വഴങ്ങാതിരുന്നപ്പോള്‍ ക്രൂര പീഡനത്തിനിരയാക്കി എന്നതുമുള്‍പ്പെടെ കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

 

 

By admin