
തിരുവനന്തപുരം : നഗരമധ്യത്തിലെ തമ്പാനൂരില്‍ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപ്പിടിത്തം.മാഞ്ഞാലിക്കുളം റോഡിലെ വലിയ ഹോട്ടലാണിത്.
ആറാം നിലയില്‍ ചിമ്മിനിയുടെ ഭാഗത്താണ് തീ പടര്‍ന്നത്.അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി.
വൈകിട്ട് അഞ്ചരയോടെ ആണ് തീപ്പിടിത്തമുണ്ടായത്.വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി.
താമസക്കാരെ വേഗം തന്നെ ഒഴിപ്പിച്ചു.എന്നാല്‍ വലിയ ഹോട്ടലായിട്ടും തീപ്പിടിത്തമുണ്ടായപ്പോള്‍ അലാറം മുഴങ്ങിയില്ലെന്ന് താമസക്കാര്‍ പരാതിപ്പെട്ടു.