• Mon. Aug 10th, 2026

24×7 Live News

Apdin News

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Byadmin

Aug 10, 2026



കാസര്‍കോഡ്:കളക്ടറേറ്റിലെ യു ഡി ക്ലര്‍ക്ക് ആശാലത കളക്ടറേറ്റ് പരിസരത്ത് വച്ച് എലിവിഷം കഴിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാകളക്ടര്‍ എഡിഎമ്മിന് നിര്‍ദേശം നല്‍കി. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളര്‍ത്തി എന്നാണ് ആശാലതയുടെ മരണ മൊഴി. ഈ മാസം ഏഴിനാണ് ആശാലത വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.

കാസര്‍കോഡ് കളക്ട്രേറ്റിലെ എന്‍ഡോസള്‍ഫാര്‍ സെല്ലിലെ യു ഡി ക്ലര്‍ക്കായ ആശാലത വെള്ളിയാഴ്ച രാവിലെ പതിവ് പോലെ ജോലിക്ക് എത്തി.ഉച്ചഭക്ഷണത്തിന് ശേഷം 2.30 മണിയോടെ ചെങ്കള സഹകരണ ആശുപത്രിയില്‍ കാര്‍ ഓടിച്ച് എത്തി, താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യ നില വഷളായായതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ മരിച്ചു.

വിവരമറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് കോഴിക്കോട്ടെ ആശുപത്രിയിലെത്തിയിരുന്നു ഇവര്‍ക്ക് ഒമ്പതിലും മൂന്നിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവികരണത്തിന് കേസെടുത്തിട്ടുണ്ട്.

By admin