• Tue. Nov 24th, 2026

24×7 Live News

Apdin News

കുൽദീപും മാനവ് സുതറും എവിടെയാണ്; ഇന്ത്യക്കെതിരെ ചോദ്യമുയർത്തി ഗാംഗുലി

Byadmin

Nov 24, 2026


ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിൽ വരുത്തേണ്ട നിർണായകമായ മാറ്റം നിർദ്ദേശിച്ച് മുൻ നായകൻ സൗരവ് ഗാംഗുലി. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നർ നിർബന്ധമാണെന്നാണ് ഗാംഗുലി എക്സിൽ കുറിച്ചത്.

“ഈ പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. വൈറ്റ് ബോളിലും ഇപ്പോൾ റെഡ് ബോളിലും ബാറ്റിംഗ് മികച്ചതായിരുന്നു. എന്നാണ് ടെസ്റ്റ് മത്സരങ്ങൾ വിജയിക്കാൻ പിച്ച് പിന്നീട് പരന്നതാകുമ്പോൾ മികച്ചൊരു സ്പിന്നർ ടീമിൽ വേണം. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നർ നിർബന്ധമാണ് വാഷിംഗ്ടണിനെ ഓൾറൗണ്ടറായി കളിപ്പിക്കാം. കുൽദീപും മാനവ് സുതറും എവിടെയാണ്” സൗരവ് ഗാംഗുലി എക്സിൽ കുറിച്ചു.

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.

അതേസമയം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. സമനിലയോടെ പോയിന്റ് പട്ടികയിൽ കുതിക്കാനുള്ള അവസരം നഷ്ടമായത് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമായി. രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും.

The post കുൽദീപും മാനവ് സുതറും എവിടെയാണ്; ഇന്ത്യക്കെതിരെ ചോദ്യമുയർത്തി ഗാംഗുലി appeared first on Chandrika Daily.

By admin