• Sun. Nov 1st, 2026

24×7 Live News

Apdin News

കൂടത്തില്‍ കൊലപാതകം: വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാന്‍ നീക്കം

Byadmin

Nov 1, 2026


തിരുവനന്തപുരം:കരമന കൂടത്തില്‍ കൊലപാതക കേസില്‍ വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാനുളള നീക്കത്തിലാണ് പൊലീസ്.ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്റര്‍പോള്‍ ലൈസണ്‍ ഓഫീസര്‍ അജിതാ ബീഗം സിബിഐയ്‌ക്ക് ഇതുമായി ബന്ധപ്പെട്ട കത്ത് നല്‍കും.

പ്രതി സാജു ,കൊലപാതകം നടത്താന്‍ പ്രതിയെ സഹായിച്ചുവെന്നാണ് കണ്ടെത്തല്‍.നേരത്തേ കുടുംബത്തിലെ കാര്യസ്ഥന്‍ കോടതി ജീവനക്കാരനായ രവീന്ദ്രന്‍ നായരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

കോടികളുടെ സ്വത്തുളള കൂടത്തില്‍ തറവാട്ടിലെ മരണങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.അഞ്ച് വര്‍ഷത്തിനിടെ ഒരു തറവാട്ടില്‍ ഏഴുപേരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.ഏറ്റവും ഒടുവിലായി മരിച്ച തറവാട്ടിലെ അവസാനകണ്ണി ജയമാധവന്‍ നായരുടെ മരണമാണ് ഇപ്പോള്‍ കൊലപാതകം എന്ന് തെളിഞ്ഞത്.

 

By admin