• Fri. Oct 30th, 2026

24×7 Live News

Apdin News

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

Byadmin

Oct 30, 2026


ഫുട്ബോളിൽ കൂടുതൽ ഗോളുകൾ നേടാൻ തന്നെ പ്രേരിപ്പിച്ചത് ലയണൽ മെസ്സി ആണെന്ന് പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി. മെസ്സിയുമായുള്ള മത്സരം കരിയറിനെ പുതിയ ദിശയിലേക്ക് കൊണ്ടുപോയെന്നാണ് ലെവൻഡോസ്‌കി വെളിപ്പെടുത്തിയത്. സ്‌പോർഫിന് നൽകിയ അഭിമുഖത്തിലാണ് ലെവൻഡോസ്‌കി മെസ്സിയെക്കുറിച്ച് സംസാരിച്ചത്.

“ലയണൽ മെസ്സിയുമായി വർഷങ്ങളായി ഞാൻ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിലവാരത്തിലെത്താൻ ഞാൻ ശ്രമിച്ചിരുന്നു. അത് എളുപ്പമായിരുന്നില്ല. എന്നാൽ കൂടുതൽ ഗോളുകൾ നേടാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്നിലാക്കി തുടർച്ചയായി രണ്ടു വർഷം ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയത് വലിയ നേട്ടമാണ്.

കാരണം മെസ്സി ഒരു ഇതിഹാസതാരമാണ്. ഫുട്ബോളിൽ അദ്ദേഹം എല്ലാം നേടിയിട്ടുണ്ട്. അതിനാൽ എംഎൽഎൽ അദ്ദേഹത്തിനെതിരെ കളിക്കാൻ സാധിക്കുന്നത് സന്തോഷകരമാണ്. ഞങ്ങളുടെ കരിയറിൽ പല കാര്യങ്ങളിലും സമാനതകൾ ഉണ്ട്. എന്നാൽ ഇപ്പോൾ ചിക്കാഗോ ഫയറിനായി മികച്ച പ്രകടനം നടത്താനാണ് എന്റെ ശ്രദ്ധ. പ്ലേ ഓഫിനായി ഞങ്ങൾ മികച്ച രീതിയിൽ തയ്യാറെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് ” ലെവൻഡോസ്കി വ്യക്തമാക്കി.







By admin