
തൊടുപുഴ: രാത്രി ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അയ്യപ്പന്‍കോവില്‍ നിരപ്പേല്‍ക്കട ആരംപുളിക്കല്‍ സലിമിന്‌റെ മകന്‍ സാനിഫ് സലിം(18), ആലടി വരിക്കാനിക്കല്‍ അനീഷിന്‌റെ മകന്‍ നോയല്‍ തോമസ്(17) എന്നിവരാണ് മരിച്ചത്. ഇരുവരും ലബ്ബക്കട ജെപിഎം കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ സാനിഫും നോയലും സുഹൃത്തുക്കളും രണ്ട് ബൈക്കുകളിലായി ഭക്ഷണം കഴിക്കാന്‍ പോകവെ പരപ്പ് ടൗണില്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വേലിക്കല്ലില്‍ ഇടിച്ചാണ് ബൈക്ക് നിന്നത്. പ്രദേശത്തുണ്ടായിരുന്നവരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാനിഫിന്റെ കബറടക്കം നടത്തി. മാതാവ്: ഷെഫീന, സഹോദരന്‍: സഫിന്‍ മുഹമ്മദ് സലിം.
നോയലിന്റെ സംസ്‌കാരം ഇന്ന് രണ്ടിന് ആലടി സെയിന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയില്‍ നടക്കും. മാതാവ്: മഞ്ജു, സഹോദരങ്ങള്‍: ഹാന്‍സ്, സലോണ.