• Fri. Oct 30th, 2026

24×7 Live News

Apdin News

രാഷ്‌ട്രീയം പറയുമ്പോൾ: കോൺഗ്രസ്സിന് കൂട്ടരാജിവെച്ചുകൂടെ; ഖാർഗെക്ക് ആ ചരിത്രം അറിയാത്തതാണോ?

Byadmin

Oct 30, 2026



രാഷ്‌ട്രീയ പ്രസ്താവന നടത്തുമ്പോൾ ഭൂതവും ഭാവിയും വർത്തമാനവും ഓർമ്മിക്കണം. കോൺഗ്രസ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അത് അറിയാത്തതാണോ, രാഹുൽ ഗാന്ധിയാണ് പറഞ്ഞതെങ്കിൽ വിട്ടുകളയാമായിരുന്നു.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രസ്താവിച്ചിരിക്കുന്നു, നരേന്ദ്രമോദി രാജിവെച്ച് പൊതു തെരഞ്ഞെടുപ്പു നടത്തണം, അത് ബാലറ്റ് പേപ്പർ വഴിയുള്ള വോട്ടെടുപ്പാകണം എന്നാണ് ഖാർഗെ ആവശ്യപ്പെട്ടത്. അങ്ങനെ വന്നാൽ കോൺഗ്രസ് ഭരണത്തിൽ വരുമെന്നും പ്രസ്താവിക്കുന്നുണ്ട് ഖാർഗെ.
വോട്ട്ർ പട്ടിക പുതുക്കലിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചും അതിന് കാരണക്കാരൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറാണെന്നും അതിന്റെ ധാർമ്മിക ഉത്തരവാദിത്വം മോദി ഏറ്റെടുത്ത് രാജിവെക്കണമെന്നുമാണ് ഖാർഗെയുടെ ആവശ്യം.

മൂന്നരപ്പതിറ്റാണ്ടു മുമ്പത്തെ ദേശീയ രാഷ്‌ട്രീയത്തിലെ ഒര സംഭവം കോൺഗ്രസ് നേതാവ് ഓർമ്മിക്കണം. അന്ന് ‘മിസ്റ്റർ ക്ലീൻ’ എന്ന് സ്വയംപേരിട്ടു വിളിച്ച് വന്ന രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. പ്രതിരോധ വകുപ്പിൽ വൻ അഴിമതി നടന്നു. സ്വീഡിഷ് ആയുധ നിർമ്മാണക്കമ്പനിയിൽനിന്ന് ബോഫോഴ്‌സ് തോക്ക് വാങ്ങിയ ഇടപാടിൽ രാജീവ് ഗാന്ധിയും കോൺഗ്രസ് പാർട്ടിയും കോഴപ്പണം കൈപ്പറ്റി എന്നായിരുന്നു സ്വീഡിഷ് ഔദ്യോഗിക റേഡിയോ വെളിപ്പെടുത്തിയത്. 16 മില്യൺ ഡോളർ (അന്നത്തെ 20 കോടി ഇന്ത്യൻ രൂപ) രാജീവ് സ്വിസ് ബാങ്കിലൂടെ നിക്ഷേപമാക്ക കൈപ്പറ്റി എന്നായിരുന്നു വാർത്ത.

വിവാവമായി, രാജീവ് നിഷേധിച്ചു, പ്രതിപക്ഷ പ്രക്ഷോഭം വന്നു, പാർലമെന്റിൽ ബഹളമായി. സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വന്നു. കോൺഗ്രസ് മന്ത്രി ബി. ശങ്കരാനന്ദ് അദ്ധ്യക്ഷനായ സമിതി കോഴ ഇടപാട് മറച്ചുവെച്ചുള്ള റിപ്പോർട്ട് കൊടുത്തു, ‘ഞാൻ ശുദ്ധൻ, എന്റെ കൈകൾ പരിശുദ്ധം’ എന്ന പ്രസ്താവന നടത്തി രാജീവ് ഗാന്ധി അധികാരത്തിൽ തുടർന്നു. അഴിമതി ബോധ്യപ്പെട്ടതിനെ തുടർന്ന് ഒപ്പംനിന്ന മന്ത്രിസഭാംഗങ്ങൾ രാജിവെച്ചു. അവർ പുതിയ പാർട്ടിപോലുമുണ്ടാക്കി.

എന്നാൽ ബോഫോഴ്‌സ് ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടു വന്നപ്പോൾ അന്നത്തെ പ്രതിപക്ഷം ബിജെപി, ജനതാദൾ അംഗങ്ങൾ 106 എംപിമാർ ലോക്‌സഭയിൽനിന്ന് കൂട്ടരാജിവെച്ചു. അതോടെ പിടിച്ചു നിൽക്കാനാകാതെ രാജീവ് ഗാന്ധി രാജിവെച്ച് തെരഞ്ഞെടുപ്പു നടത്തി. 1984ൽ അന്ന് 414 സീറ്റു നേടി അധികാരത്തിലെത്തിയ രാജീവ് 1989 ൽ തോറ്റുതുന്നം പാടി. ആകെ 197 എംപിമാരെ ജയിപ്പിക്കാനേ ആയുള്ളു.

ഖാർഗിൽ ഇപ്പോൾ നരേന്ദ്ര മോദിയോട് രാജി ആവശ്യപ്പെടുമ്പോൾ, അന്ന് കോൺഗ്രസ് തോറ്റതല്ല, പ്രതിപക്ഷം വിജയിച്ച ചരിത്രമോർമ്മിച്ചുള്ളതാവണം ആവേശം. എന്നാൽ, രാജീവ് ഗാന്ധി നടത്തിയതു കോഴ- അഴിമതി ഇടപാട് അല്ല ഇപ്പോൾ ഉയർന്നിട്ടുള്ളത്. മാത്രമല്ല, പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് രാജിവെച്ചപോലെ കോൺഗ്രസ്സിനൊപ്പം കൂട്ടരാജിക്ക് മറ്റു സഖ്യകക്ഷികൾ കൂട്ടുനിന്നേക്കില്ല.

മാത്രമല്ല, കോൺഗ്രസ് ലോക് സഭാംഗങ്ങൾ പോലും കൂട്ടരാജി ആഹ്വാനത്തിനൊപ്പം നിന്നേക്കില്ല. ഖാർഗെക്ക് രാഷ്‌ട്രീയ ചരിത്രം അറിയാത്തതതല്ല, അധികാരം എങ്ങനെയെങ്കിലും നേടാനുള്ള വെപ്രാളത്തിൽ ഖാർഗെക്ക് മനസ്സാന്നിദ്ധ്യം പോയിരിക്കുന്നുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

By admin