• Fri. Oct 30th, 2026

24×7 Live News

Apdin News

അവനും ഒരു സമയം വരും: ഇന്ത്യൻ താരത്തിന്റെ ഭാവിയെക്കുറിച്ച് ഫ്ലെമിംഗ്

Byadmin

Oct 30, 2026


ന്യൂസിലാൻഡിനെതിരായ നാലാം ടി-20യിൽ യുവതാരം വൈഭവ് സൂര്യവംശിയെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ന്യൂസിലാൻഡ് താരവും പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗ്. വൈഭവിന് നല്ല ഒരു സമയം വരുമെന്നാണ് ഫ്ലെമിംഗ് പറഞ്ഞത്.

“അവനും ഒരു സമയം വരും. അന്ന് അവൻ ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ ഒരു വ്യക്തി ആയിരിക്കും. ഇത് വളരെ നല്ലൊരു സന്ദേശമാണെന്ന് ഞാൻ കരുതുന്നു. കാരണം ഇത് വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു മത്സരമാണ്. കളിക്കാരോട് ഉയർന്ന നിലവാരത്തിൽ കഴിവ് തെളിയിക്കാനും റിസ്ക് എടുക്കാൻ ആവശ്യപ്പെടുന്നു.

എന്നാൽ സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമുണ്ടാകുമ്പോൾ അവർക്ക് ആത്മവിശ്വാസം കുറയുകയും ഓരോ നീക്കവും സംശയത്തോടെ ആയിരിക്കും ഉണ്ടാവുക. അങ്ങനെ വന്നാൽ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുക എന്നത് സാധിക്കാതെ വരും” സ്റ്റീഫൻ ഫ്ലെമിംഗ് സോണി സ്പോർട്സ് നെറ്റ് വർക്കിലൂടെ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം മത്സരത്തിൽ വൈഭവ് ഓപ്പണറായി കളത്തിൽ ഇറങ്ങിയിരുന്നു. പരിക്കേറ്റു പുറത്തായ ഇഷാൻ കിഷന് പകരമായിരുന്നു താരം ടീമിലെത്തിയത്. എന്നാൽ ഈ മത്സരത്തിൽ ഇഷാൻ തിരിച്ചെത്തിയതോടെയാണ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ അവസരം നഷ്ടപ്പെട്ടത്.=

നാലാം മത്സരത്തിൽ ഇന്ത്യ റൺസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. നിലവിൽ പരമ്പരയിൽ 3-1 എന്ന നിലയിൽ ഇന്ത്യ തന്നെയാണ് മുന്നിൽ. നവംബർ ഒന്നിനാണ് പരമ്പരയിലെ അവസാന മത്സരം.







By admin