• Mon. Nov 23rd, 2026

24×7 Live News

Apdin News

കൂറുമാറ്റ അയോഗ്യത ഒഴിവാക്കാനുള്ള തന്ത്രപരമായ രാജി തടയണം: ഹര്‍ജിയില്‍ സര്‍ക്കാരിനും കമ്മീഷനും നോട്ടീസ്

Byadmin

Nov 23, 2026



ന്യൂദല്‍ഹി: കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാന്‍ എംപിമാരും എംഎല്‍എമാരും തന്ത്രപരമായി രാജിവയ്‌ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു.
നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ ‘തന്ത്രപരമായ രാജികള്‍’ ജനാധിപത്യ വിധിയെ അട്ടിമറിക്കുന്നുവെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അയോഗ്യതാ നടപടികള്‍ നിലനില്‍ക്കുമ്പോഴോ, അതിനുള്ള സാധ്യത തെളിയുമ്പോഴോ നല്‍കുന്ന രാജി, അയോഗ്യതാ നടപടികള്‍ അവസാനിപ്പിക്കാനുള്ള കാരണമാകരുത്. അയോഗ്യതാ നടപടികള്‍ നേരിടുന്നവര്‍ രാജിവച്ചാല്‍, വിഷയത്തില്‍ അന്തിമ തീരുമാനമാകുന്നതുവരെയോ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതുവരെയോ അവരെ മന്ത്രിമാരായോ മറ്റ് രാഷ്‌ട്രീയ പദവികളിലോ നിയമിക്കരുത് തുടങ്ങിയവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.

 

 

By admin