മുടിയുടെ നര മാറ്റാൻ ബ്യൂട്ടി പാർലറുകൾ കയറിയിറങ്ങുകയോ കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകൾക്കായി പണം കളയുകയോ ചെയ്യേണ്ടതില്ല. നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ തേങ്ങ ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ രീതിയിൽ മുടി കറുപ്പിക്കാൻ സാധിക്കും.
നരച്ച മുടിയെ കറുപ്പ് നിറത്തിലേക്ക് മാറ്റാൻ സഹായിക്കുന്ന ഈ ലളിതമായ പ്രകൃതിദത്ത കൂട്ട് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ:
തേങ്ങ
കറിവേപ്പില
കാപ്പിപ്പൊടി
വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം
തയ്യാറാക്കുന്ന വിധം:
ആദ്യം തേങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കാം. ഇതിലേക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്ത് വറുത്തെടുക്കുക. തേങ്ങയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് കറിവേപ്പില കൂടി ചേർത്ത് നന്നായി വറുക്കുക. ഇവയെല്ലാം പാകത്തിന് കറുത്ത നിറമാകുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കാം.
ഇത് നന്നായി തണുത്ത ശേഷം മിക്സിയിലോ മറ്റോ ഇട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് അല്പം കാപ്പിപ്പൊടിയും കൂടി ചേർത്ത് ഒരിക്കൽ കൂടി നന്നായി പൊടിച്ചെടുക്കണം. ഇപ്പോൾ മുടി കറുപ്പിക്കാനുള്ള പ്രകൃതിദത്തമായ പൗഡർ തയ്യാറാണ്.
ഉപയോഗിക്കേണ്ട വിധം:
തയ്യാറാക്കിയ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ വെള്ളമോ ഒഴിച്ച് പേസ്റ്റ് രൂപത്തിൽ കലക്കിയെടുക്കുക. ഈ മിശ്രിതം നരച്ച മുടിയിൽ പുരട്ടി ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മികച്ച ഫലം ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കുക:
മുകളിലുള്ള ലേഖനം പൊതുവായ അറിവുകൾ നൽകുന്നതിന് മാത്രമുള്ളതാണ്. ഇത് പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. ആരോഗ്യപരമായ സംശയങ്ങൾക്കോ ചർമ്മ പ്രശ്നങ്ങൾക്കോ എപ്പോഴും ഡോക്ടറുടെയോ യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധന്റെയോ നിർദ്ദേശം തേടുക.