• Sun. Jun 14th, 2026

24×7 Live News

Apdin News

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Byadmin

Jun 14, 2026


കോഴിക്കോട് : ആരോഗ്യ മന്ത്രി കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ വിദ്വേഷ കമന്റ് ഇട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്.താമരശേരി തേറ്റാമ്പുറം സ്വദേശി വിവിന് എതിരെ താമരശേരി പൊലീസാണ് കേസെടുത്തത്. കലാപത്തിന് പ്രേരിപ്പിക്കല്‍ വകുപ്പ് ചുമത്തി.

കെ പി സി സി അംഗം പി സി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസ്.അതിനിടെ, ആരോഗ്യമന്ത്രി കോഴിക്കോട് എത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റെയില്‍വേ സ്റ്റേഷനില്‍ ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തില്‍ നിപ, ഷിഗല്ല അവലോകനയോഗം ചേര്‍ന്നു. വിവിധ ജില്ലാ കളക്ടര്‍മാര്‍,കോഴിക്കോട് ഡിഎംഒ, ഡി ഇ ഒ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജിലും സന്ദര്‍ശനം നടത്തി.



By admin