മിയാമി: വെറും അഞ്ച് ലക്ഷം ജനസംഖ്യയുള്ള കറുത്തവര്‍ഗ്ഗക്കാരുടെ രാജ്യമായ കേപ് വെര്‍ദെ അര്‍ജന്‍റീനയോടെ പൊരുതിയാണ് തോറ്റത്. മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. പക്ഷെ 90 മനിറ്റ് നീണ്ട കാല്‍പ്പന്ത് പോരിന് ശേഷം ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കേപ് വെര്‍ദെയുടെ ചുണക്കുട്ടന്മാരെല്ലാം മെസ്സിയെ കാണാന്‍ ഓടിയെത്തുകയായിരുന്നു. എല്ലാവര്‍ക്കും ഉള്ളത് ഒരേയൊരു ലക്ഷ്യം. ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കണം.
മാച്ച് കഴിഞ്ഞാലുള്ള പതിവ് ഇന്‍റര്‍വ്യൂവിന് പോയ മെസ്സിക്ക് പിന്നാലെ ഓടിയെത്തിയ കേപ് വെര്‍ദെയുടെ കളിക്കാരെല്ലാം മെസ്സിയ്‌ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്തു. കേപ് വെര്‍ദെയുടെ പോരാട്ടം ശരിക്കും പ്രശംസ അര്‍ഹിക്കുന്നുവെന്ന് മെസ്സി തുറന്നു പറഞ്ഞു.
മെസ്സി ഒരു തവണ കേപ് വെര്‍ദെയുടെ വല കുലുക്കിയെങ്കിലും കാണികളുടെ മനം കവര്‍ന്നത് മെസ്സിയേക്കാള്‍ ഒരു പക്ഷെ കേപ് വെര്‍ദെയിലെ ചുണക്കുട്ടന്മാരാണെന്ന് പറയേണ്ടിവരും. അത്രയ്‌ക്ക് ആരാധനയാണ് ഇവര്‍ നേടിയത്.