• Sat. May 9th, 2026

24×7 Live News

Apdin News

കേരളത്തില്‍ നിന്നും ബംഗാളിലേക്ക് പോയ ഭായിമാര്‍ തിരിച്ചുവരാത്തതില്‍ ആശങ്ക, ഇവര്‍ ബംഗ്ലാദേശികളായിരുന്നോ?

Byadmin

May 9, 2026


തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോയ ഭായിമാരില്‍ പലരും തിരിച്ചുവരുന്നില്ലെന്ന പരാതി കേരളത്തില്‍ ശക്തമാകുന്നു ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് ഉടമകളുടെ സംഘടന ഉള്‍പ്പെടെ ഈ ആശങ്ക കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

പല ബിസിനസുകാരും വോട്ട് ചെയ്യാന്‍ പോകണമെന്ന ആവശ്യം പറഞ്ഞ ഭായിമാരെ വിമാനടിക്കറ്റ് വരെ എടുത്തുകൊടുത്ത് അയച്ചിരുന്നു. മെയ് നാല് കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചുവരാമെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ പോയ ഈ ഭായിമാര്‍ എങ്ങോട്ട് പോയി?

ഇപ്പോള്‍ ഇവര്‍ തിരിച്ചുവരാത്തതിലുള്ള ആശങ്ക പലരിലും ഭയമായി മാറിയിരിക്കുകയാണ്. ഇവരില്‍ പലരും ബംഗ്ലാദേശി മുസ്ലിങ്ങളായിരുന്നുോ എന്നാണ് ഇപ്പോള്‍ സംശയം. ബിജെപി ബംഗാള്‍ പിടിച്ചതോടെ ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറി ബംഗ്ലാളില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുമായി കഴിയുന്നവരെ പിടികൂടുമെന്നും തിരിച്ചയയ്‌ക്കുമെന്നും താക്കീത് നല്‍കിയിട്ടുണ്ട്. ഇത് ഭയന്നാണോ ഇവര്‍ കേരളത്തിലേക്ക് വരാതിരിക്കുന്നത് എന്ന് കരുതുന്നു. ഒരു പക്ഷെ ഇവരില്‍ പലരും ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോയിരിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.



By admin