തിരുവനന്തപുരം: കേരള സ്റ്റോറി സത്യമാണെന്നും ഈയിടെ കേരളത്തിലെ എഞ്ചിനീയറിംഗ് കോളെജിലെ ഏതാനും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും താന്‍ ഇതില്‍ ഇടപെട്ടെന്നും ജാമിത ടീച്ചര്‍.
ചിലന്തിയായി പ്രവര്‍ത്തിക്കുന്ന മുസ്ലിം പെണ്‍കുട്ടികളാണ് ആദ്യം ഈ ഹിന്ദു പെണ്‍കുട്ടികള്‍ക്കിടയില്‍ ഹിന്ദു മതത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ എറിഞ്ഞ് അവരെ മാറ്റുന്നത്. ഇതില്‍ കുടുങ്ങി ആശയക്കുഴപ്പത്തിലാകുന്ന പെണ്‍കുട്ടികളെ ചിലന്തി പിടിക്കും. പിന്നീട് മുസ്ലിം ആണ്‍കുട്ടികളെ കൂടി ഇതിലേക്ക് പ്രവേശിപ്പിക്കും.
ഈ ഹിന്ദു പെണ്‍കുട്ടികള്‍ പറഞ്ഞത് തങ്ങള്‍ മാത്രമല്ല, കോളെജിലെ നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ ഇതിന് വശംവദരായിട്ടുണ്ട് എന്നാണ്. പക്ഷെ തട്ടമിട്ട് നീളന്‍ കയ്യുള്ള കുപ്പായമിട്ട് നിസ്കരിക്കാന്‍ ശ്രമിച്ച ഹിന്ദുക്കുട്ടികളുടെ വീഡിയോ പരസ്യമായതോടെയാണ് സംഭവം വെളിയില്‍ അറിഞ്ഞത്. -ജാമിത ടീച്ചര്‍ പറയുന്നു.