• Tue. Jun 2nd, 2026

24×7 Live News

Apdin News

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

Byadmin

Jun 2, 2026


കൊച്ചി കേരളമാണോ എല്ലാ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെയും ബുദ്ധികേന്ദ്രം എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. കൊച്ചിയില്‍ കോക്രോച്ച് ജനതാപാര്‍ട്ടി സംഗമം നടക്കുമെന്ന് ആഹ്വാനമുണ്ടായിരുന്നെങ്കിലും ആരും പരിപാടിക്ക് എത്തിയില്ല.

കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ കൂട്ടായ്‌മ നടക്കുമെന്നായിരുന്നു ആഹ്വാനം. ടെലഗ്രാമിലൂടെയാണ് പരിപാടി നടക്കുമെന്ന കാര്യം പ്രചരിപ്പിക്കപ്പെട്ടിരുന്നത്. മാധ്യമങ്ങളും മറ്റും കൂട്ടത്തോടെ മറൈന്‍ ഡ്രൈവില്‍ ഞായറാഴ്ച മൂന്ന് മണിക്ക് എത്തിയെങ്കിലും ആരും വന്നില്ല.

പക്ഷെ കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സി ജാഗ്രതയോടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. കേരളത്തിലെ രണ്ട് പെണ്‍കുട്ടികള്‍ നേരത്തെ ടെലിവിഷന്‍ ചാനലുകളില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതില്‍ ഒരാള്‍ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുടെ ഭാര്യയുടെ ബന്ധുവാണ്. രണ്ടാമത്തേത് പ്ലസ് ടൂ കഴിഞ്ഞ വിദ്യാര്‍ത്ഥിനിയാണ്.



By admin