തിരുവനന്തപുരം: ടിനി ടോം അൻസിബ ഹസനെ ‘ജിഹാദി’ എന്ന് വിളിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങൾ മനപ്പൂർവ്വം ചിലർ വിക്ടിം കാർഡിന്റെ ഭാഗമായി കൂട്ടിച്ചേർത്തതാണ് എന്ന് വിലയിരുത്തല്‍. കാരണം ടിനി ടോം നേരിട്ട് ജിഹാദി എന്ന് അന്‍സിബയെ വിളിച്ചതിന് തെളിവില്ല. അതുപോലെ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തിനും തെളിവില്ല. ഇത് രണ്ടും സംഘപരിവാര്‍ ചായ് വുള്ള സിനിമക്കാരെ കടന്നാക്രമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ഇതിന് പിന്നില്‍ വലിയ ലോബി പ്രവര്‍ത്തിച്ചിരിക്കാമെന്നും കരുതുന്നു.
അന്‍സിബയ്‌ക്കെതിരെ ടിനി ടോം മോശമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഡി എൻ എ ശരിയല്ല എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍. എന്നാല്‍ ജിഹാദി എന്നതും മതം കലർന്നുള്ള ആരോപണമൊക്കെ ഇത് നിറം പിടിപ്പിക്കാൻ വേണ്ടി ചിലർ ഒപ്പിച്ച പണിയാണെന്നാണ് സൂചന. അൻസിബ ഹസന് തുടക്കത്തിൽ വലിയ പിന്തുണ നൽകിയിരുന്ന സീനിയർ കമ്മിറ്റി അംഗമായിരുന്നു ടിനി ടോം . അൻസിബയ്‌ക്കെതിരെ മത്സരിക്കാനിരുന്ന സരയുവിനെ പിൻവലിപ്പിച്ചതും സ്പോൺസർമാരെ കണ്ടെത്തി നൽകിയതുമെല്ലാം ടിനി ടോം ആയിരുന്നു. എന്നാൽ, ടിനി ടോമിന്റെ ചില അനാവശ്യ കമന്റുകളുമാണ് പിന്നീട് കാര്യങ്ങൾ വഷളാക്കിയത്. കുക്കു പരമേശ്വരന്റെ നേതൃത്വത്തിൽ മറ്റ് കമ്മിറ്റി അംഗങ്ങളോട് ആലോചിക്കാതെ നടിനടന്മാർക്ക് ലാപ്ടോപ്പും മൊബൈലും നൽകുന്ന പദ്ധതി നടപ്പാക്കിയതിലും, പ്രധാന സ്പോൺസറായ ‘മൈജി’ നിലനിൽക്കെ ‘ഓക്സിജൻ’ സ്പോൺസർഷിപ്പ് കൊണ്ടുവന്നതിലും ഹിയറിങ് എയ്ഡ് വിതരണത്തിലും ടിനി ടോം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ തർക്കങ്ങൾക്കിടയിലാണ് അൻസിബയുമായി ബന്ധപ്പെടുത്തി ‘ഡിഎൻഎ ശരിയല്ല’ എന്ന പരാമർശം ടിനി നടത്തിയത്. ഇത് വലിയ അസ്വസ്ഥതകൾക്ക് കാരണമായി.
ശ്വേതാ മേനോൻ ഒന്നുമല്ലെങ്കിൽ ഒരു വ്യോമസേനാ ഓഫീസറുടെ മകളാണ്. അപ്പോൾ അതുകൊണ്ടുതന്നെ ആ ജീവിതാനുഭവം അവർക്കുണ്ട്. ശ്വേതാ മേനോനെ അറിയാവുന്നവരൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. നീതിപൂർവ്വമാണ് അവർ സംസാരിക്കുന്നത്. അവർക്ക് പക്ഷമില്ല. ശ്വേതാ മേനോൻ ഈ കാര്യത്തിൽ ടിനി ടോമിനെ പൂർണ്ണമായും തള്ളിപ്പറയുകയോ പൂർണ്ണമായും ശരിവെക്കുകയോ ചെയ്യുന്നില്ല. വ്യക്തിപരമായ ഈഗോ തീർക്കാൻ ചിലർ ഈ വിഷയം വഷളാക്കുകയാണെന്ന നിലപാടിലാണ്.
വിവാദം മാധ്യമങ്ങളില്‍ ആളിക്കത്തിയതോടെ ടിനി ടോം മൗനത്തിലേക്ക് പിന്‍വാങ്ങിയിരിക്കുകയാണ്. ഇതിന് കാരണം അഭിഭാഷകന്റെ ഉപദേശമാണ്. വിശ്വാസിയായ ടിനി ടോം എല്ലാം കൃപാസനം മാതാവിന് സമർപ്പിച്ചിരിക്കുകയാണത്രെ. എനിക്ക് ഭാര്യയും മക്കളും ഒക്കെ ഉള്ളതാണ്, എനിക്ക് കുടുംബമുള്ളതാണ്. ഇന്നേവരെ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. ആരും എന്നെക്കുറിച്ച് അങ്ങനെ പറയത്തില്ല എന്നുമാണ് ടിനി ടോം പറയുന്നത്. എന്തായാലും ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുകയാണ് ടിനി ടോം. കൃപാസനം മാതാവ് സംരക്ഷിച്ചോളും എന്ന പ്രതീക്ഷയിലുമാണ്.
‘അമ്മ’യ്‌ക്കുള്ളിൽ പുതിയ ചേരിതിരിവും ആഭ്യന്തര കലഹവും ശക്തമാകുന്നു. സംഘടനയിലെ ഭാരവാഹികളായ നടിമാർ മൂന്ന് ചേരികളായി തിരിഞ്ഞ് പോരടിക്കുമ്പോൾ നടൻ ടിനി ടോമിനെ പൂർണ്ണമായും വില്ലൻ വേഷത്തിൽ നിർത്തിക്കൊണ്ടുള്ള കടുത്ത നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നാണ് സൂചന. ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ ഒരു വശത്തും സെക്രട്ടറി കുക്കു പരമേശ്വരൻ മറുഭാഗത്തും നിലയുറപ്പിക്കുമ്പോൾ അൻസിബ ഹസൻ, മാലാ പാർവ്വതി, നീനാ കുറുപ്പ് എന്നിവരും ഈ വിവാദങ്ങളുടെ കേന്ദ്രബിന്ദുക്കളായി മാറിയിരിക്കുകയാണ്. തുടക്കത്തിൽ സിനിമയ്‌ക്കുള്ളിലെ ചില സാധാരണ തർക്കങ്ങളായി തോന്നിയ വിഷയം ഇപ്പോൾ പോലീസ് സ്റ്റേഷനിലേക്കും കോടതി നടപടികളിലേക്കും നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പരസ്പരം മൊഴിയെടുക്കലുകളും പരാതിപ്പെടലുകളുമായി താരങ്ങൾ രംഗത്തെത്തിയതോടെ സിനിമാ മേഖലയുടെ പ്രതിച്ഛായ തന്നെ തകരുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.