ഗുവാഹത്തി ; ലൗ ജിഹാദിന് വഴങ്ങാത്ത പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇസ്ലാമിസ്റ്റ് ആഷിക് അലി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആഷിക് അലി എന്ന റോസ് അലിയാണ് അസം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനെ ആഷിക് കുത്തിക്കൊലപ്പെടുത്തിയിരുന്നു.
ഈ കേസിൽ ആഷികിനെ അറസ്റ്റ് ചെയ്ത് കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാൻ മുകൽമുവ ചാറിലേക്ക് കൊണ്ടുപോയതാണ് പൊലീസ്. എന്നാൽ ഇതിനിടെ ആഷിക് ഒരു കോൺസ്റ്റിബളിന്റെ റൈഫിൾ തട്ടിയെടുത്ത് പോലീസിന് നേരെ വെടിയുതിർത്തു. ആഷിക് മൂന്ന് റൗണ്ട് വെടിവച്ചെങ്കിലും അത് പോലീസ് വാഹനത്തിലാണ് പതിച്ചത്. ആത്മരക്ഷയ്‌ക്കായി പോലീസ് സംഘത്തിനും വെടിയുതിർക്കേണ്ടിവന്നു. ഇതാണ് ആഷികിന്റെ മരണത്തിനിടയാക്കിയതെന്ന് നൽബാരി എസ്പി ബിബേകാനന്ദ ദാസ് പറഞ്ഞു.
മെയ് 31 നാണ് ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (എഎഎസ്‌യു) നേതാവായ മധുരജ്യ ബർമനെയും അദ്ദേഹത്തിന്റെ കസിൻ മൃദു മുദ്ര ബർമനെയും ലവ് ജിഹാദു ആഷിക് അലി തടഞ്ഞ് നിർത്തിയത്. മൃദു മുദ്രയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം . തടയാൻ ശ്രമിച്ച മധുരജ്യയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റു. . തുടർന്ന് അക്രമികൾ മൃദു മുദ്രയ്‌ക്ക് നേരെ തിരിഞ്ഞു. പെൺകുട്ടിയുടെ വയറ്റിലും തലയ്‌ക്കും കുത്തേറ്റു. സംഭവത്തിനു ശേഷം ആഷിക് ഒളിവിലായിരുന്നു.
നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് ചലനമില്ലാതെ റോഡരികിൽ കിടന്ന മധുരജ്യ ബർമനെയും ,മൃദു മുദ്ര ബർമനെയും നൽബാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മധുർജ്ജ്യ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചു. ഗുരുതരാവസ്ഥയിലായ മൃദു മുദ്രയെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃദു മുദ്രയുടെ നില ഗുരുതരമായി തുടരുന്നു.
9-ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ മൃദു മുദ്രയോട് ആഷിക് പലതവണ വിവാഹാഭ്യർത്ഥന നടത്തിയതായി കുടുംബാംഗങ്ങൾ പറഞ്ഞു. ആഷികിന്റെ ശല്യം കാരണം സ്കൂൾ മാറേണ്ടിവന്നു, 12-ാം ക്ലാസിൽ അടുത്തുള്ള സ്കൂളിൽ പ്രവേശനം ലഭിച്ചു. സ്കൂൾ ട്രാൻസ്ഫറിന് ശേഷം, ആഷിക് പെൺകുട്ടിയുടെ വീട്ടിലെത്തി, വിവാഹാഭ്യർത്ഥന നിരസിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് മൃദുവിന്റെ കുടുംബം ഇക്കാര്യം ആഷിഖിന്റെ മാതാപിതാക്കളെ അറിയിക്കുകയും ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതിനു പിന്നാലെയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.