• Sat. Oct 17th, 2026

24×7 Live News

Apdin News

കൊടുങ്കാറ്റായി ഇതിഹാസ പുത്രൻ; മിന്നൽ സെഞ്ച്വറിയിൽ തിളങ്ങി ആര്യവീർ സെവാഗ്

Byadmin

Oct 17, 2026


അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ വെടിക്കെട്ട് പ്രകടനം നടത്തി ഇന്ത്യൻ ഇതിഹാസം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ്.

ഡൽഹി അണ്ടർ 19 ടീമിന് വേണ്ടി ചണ്ഡീഗഡ് അണ്ടർ 19 ടീമിനെതിരെയാണ് സെഞ്ച്വറി നേടിയാണ് ആര്യവീർ തിളങ്ങിയത്. മത്സരത്തിൽ 143 പന്തുകളിൽ നിന്നും 173 റൺസ് ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 19 ഫോറുകളും 8 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്.

അതേസമയം ആര്യവീർ സെഞ്ചുറി നേടി തിളങ്ങിയെങ്കിലും ടീം പരാജയപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചണ്ഡീഗഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.

തോൽവിയിലും ആര്യവീറിന്റെ സെഞ്ച്വറി തിളങ്ങി നിന്നു. സേവാഗിന്റെ അതേ പാതയിലൂടെ ചരിത്രമെഴുതാൻ മകന് സാധിക്കുമോയെന്നാണ് ക്രിക്കറ്റ്‌ ലോകം ഉറ്റുനോക്കുന്നത്.







By admin