• Fri. Oct 23rd, 2026

24×7 Live News

Apdin News

കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു ; വനിതാ ഡോക്ടറെ അക്രമിച്ച് കൊടും ക്രിമിനൽ ഖാദിർ അലി റസാഖ് അലി

Byadmin

Oct 23, 2026


മുംബൈ ; വൈദ്യപരിശോധനയ്‌ക്കെത്തിച്ച കൊടും ക്രിമിനൽ ഡോക്ടറെ അക്രമിച്ചു . മഹാരാഷ്‌ട്രയിലെ വാർധ ജില്ലയിലുള്ള അഷ്ടി താലൂക്കിലെ തലേഗാവ് ശ്യാംജി പന്ത് ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ശ്രദ്ധ ഭുംറെ എന്ന വനിതാ ഡോക്ടർക്കാണ് മർദ്ദനമേറ്റത്. വൈദ്യപരിശോധനയ്‌ക്കായി പോലീസ് എത്തിച്ച ഖാദിർ അലി റസാഖ് അലിയാണ് ഡോ. ഭുംറെയെ മർദ്ദിച്ചത് .

ക്രിമിനൽ പശ്ചാത്തലമുള്ള, ഗ്രാമവാസിയായ റസാഖ് അലിയെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്‌ക്കാണ് പോലീസ് ഇവിടെ കൊണ്ടുവന്നത്.സംഭവത്തിന്റെ സിസിടിവിയിൽ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഡോ. ഭുംറെ തന്റെ ഡെസ്കിലിരുന്ന് രേഖകൾ പൂരിപ്പിക്കുന്നതും, പ്രതി അവർക്ക് അഭിമുഖമായി സ്റ്റൂളിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രതിയുടെ അരികിലായി ഒരു പോലീസ് ഉദ്യോഗസ്ഥനും ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ അല്പസമയത്തിനകം അദ്ദേഹം മുറിയിൽ നിന്ന് പുറത്തേക്ക് പോയി. ഇതിനിടയിൽ, ഫോമിൽ ഒപ്പിടാൻ ഡോക്ടർ റസാഖ് അലിയോട് ആവശ്യപ്പെട്ടു. ഒപ്പിട്ടതിന് പിന്നാലെ ഇയാൾ ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ ഓഫീസർമാർ രംഗത്തെത്തി. കുറ്റക്കാർക്കെതിരെയും ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ ഒപിഡി (ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ്) പ്രവർത്തനം നിർത്തിവെക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഗസറ്റഡ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങൾ വാർധ ജില്ലാ കളക്ടർ വൻമതി സി.-യെ കണ്ട് പരാതിയും നൽകി.

By admin