കോട്ടയം:പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം.എരുമേലി കൊടിത്തോട്ടം പാറമടയിലെ വെള്ളക്കെട്ടിലാണ് കൊടിത്തോട്ടം സ്വദേശികളായ ആഷ്ലിന്‍ (18),ആഷര്‍ (16) എന്നിവര്‍ മുങ്ങി മരിച്ചത്.
അഞ്ചംഗ സംഘമാണ് കുളിക്കാന്‍ ഇറങ്ങിയത്.എന്നാല്‍ ആഷ്ലിനും ആഷറും അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.