• Tue. Oct 13th, 2026

24×7 Live News

Apdin News

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Byadmin

Oct 13, 2026



കോഴിക്കോട് : അകലാപ്പുഴയില്‍ ഉല്ലാസയാത്രയ്‌ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു.ഓമശേരി നടമ്മല്‍ പൊയില്‍ മേലെ തിരിയം കൊട്ടുമ്മല്‍ കുന്നുമ്മല്‍ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകന്‍ മുഹമ്മദ് ഐസാമാണ് മരിച്ചത്.

ആലിന്‍തറ റബ്ബാനിയ കിന്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിയാണ് മരിച്ച മുഹമ്മദ് ഐസാം. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ബോട്ടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് കുട്ടി വീഴുന്നത് കണ്ട കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ പുഴയിലിറങ്ങി തെരച്ചില്‍ നടത്തി കുട്ടിയെ കരയിലെത്തിച്ചു.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

By admin