
കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. താമരശേരിയില്‍ ചെമ്പ്ര പുലിയാറക്കുന്ന് ശില്‍പ്പയ്‌ക്കാണ് (20) പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോള്‍ വാട്ടര്‍ ടാങ്കിന് സമീപം വച്ചാണ് കടിയേറ്റത്.രാത്രി 7.30 ഓടെയാണ് സംഭവം.
താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ശില്‍പ്പയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഉള്ള്യേരിയിലും യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷി(42)നെയാണ് വീട്ടുമുറ്റത്തുവച്ച് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.