മുംബൈ: ഖലീഫയിലെ എന്ന പൃഥ്വിരാജ് സിനിമയിലെ നായികയായ മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യൂബര്‍ ചോദിച്ച പ്രധാന ചോദ്യം ഇതാണ്:”ബീഫ് കഴിക്കാറുണ്ടോ?”. ഉണ്ട് എന്ന മറുപടി കിട്ടുകയാണെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ അത് വെച്ച് ആഘോഷിക്കാനായിരുന്നു പരിപാടി.
ഖലീഫയുടെ പ്രൊമോഷന്‍ പരിപാടിക്കിടയിലായിരുന്നു യൂട്യൂബര്‍ ഈ ചോദ്യം ചോദിച്ചത്. ഇതോടെ മാളവിക ശര്‍മ്മ വല്ലാതായി. കാരണം സിനിമയുടെ പ്രൊമോഷന്‍ നടക്കുമ്പോള്‍ സിനിമയെക്കുറിച്ച് ചോദിക്കുന്നതിന് പകരം തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചായി ചോദ്യം. എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ആദ്യം നടി ഒന്ന് ശങ്കിച്ചു. ഒടുവില്‍ സത്യം പറഞ്ഞു:”ഞാനൊരു വെജിറ്റേറിയനാണ്. ഒരിയ്‌ക്കല്‍ പോലും ബീഫ് രുചിച്ചിട്ടില്ല.”
പ്രതീക്ഷിക്കാത്ത ഉത്തരം കേട്ടപ്പോള്‍ യൂട്യൂബര്‍ ചൂളി. കാരണം അയാള്‍ പ്രതീക്ഷിച്ചത് ബീഫ് കഴിക്കുന്ന മാളവിക ശര്‍മ്മയെയായിരുന്നു.
മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും ഇങ്ങിനെ ഒരു ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് മലയാളിക്കെതിരായ ഒരു വികാരം കൂടിയായി അവിടെ മാറുന്നതായി പറയുന്നു. ഒരു കാലത്ത് നന്നായി പണിയെടുക്കാനറിയുന്ന ബുദ്ധിമാനായ മലയാളിയോടുള്ള സ്നേഹം ഇപ്പോള്‍ ഇത്തരം ജിഹാദി ആശയങ്ങളുടെ കൂട്ടിക്കൊടുപ്പുകാരായ മലയാളിയോടുള്ള ദേഷ്യമായി സമൂഹമാധ്യമങ്ങളില്‍ മാറുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.