• Sun. Aug 23rd, 2026

24×7 Live News

Apdin News

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Byadmin

Aug 23, 2026


ന്യൂദല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ സമൂഹമാധ്യമപേജുകളില്‍ നിറഞ്ഞാടിയിരുന്നത് മോദി വിരുദ്ധ, സംഘപരിവാര്‍ വിരുദ്ധ വാര്ത്തകളായിരുന്നു. പ്രത്യേകിച്ചും കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെടുകയും അവര്‍ ഇന്ത്യയില്‍ സമരം തുടങ്ങുകയും ചെയ്തതോടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് എന്നീ സമൂഹമാധ്യമപേജുകളില്‍ സിജെപി അനുകൂല വാര്‍ത്തകള്‍ മാത്രമായിരുന്നു. സംഘപരിവാറിനും മോദിയ്‌ക്കും അനുകൂലമായുള്ള വാര്‍ത്തകള്‍ വല്ലതും വന്നാലായി.

ഒടുവില്‍ മോദി ജെന്‍ സീ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ചെയ്ത ഒരു വീഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നീക്കം ചെയ്തതോടെയാണ് മെറ്റയുടെ അല്‍ഗൊരിതം ബിജെപിവിരുദ്ധ, മോദിവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാരും കൂടുതല്‍ തിരിച്ചറിഞ്ഞത്. ഇതോടെ ശക്തമായി പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി രംഗത്ത് വന്നു.ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉടമയായ സക്കര്‍ബര്‍ഗ് ·ഈ വീഡിയോ നീക്കിയതിന് ഇന്ത്യയോട് മാപ്പ് പറയണമെന്ന ഒരു ആവശ്യവും ബിജെപി ഉയര്‍ത്തി.

മറ്റ് ഗത്യന്തരമില്ലാതി സക്കര്‍ ബര്ഗ് ഇന്ത്യയോട് മാപ്പ് പറഞ്ഞു. അല്‍ഗൊരിതം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്തായാലും ഇപ്പോള്‍ രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും സമൂഹമാദ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ ഏത് നിമിഷം അല്‍ഗൊരിതം മാറ്റുന്നോ അതോടെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്



By admin