തിരുവനന്തപുരം: തര്‍ക്ക വിഷയത്തില്‍ പിണറായി വിജയന്‍ നടത്തിയ ഏകപക്ഷീയമായ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്നും സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. സിപിഎമ്മിന് തന്നെയാകും പ്രതിപക്ഷ ഉപനേതാവ് പദവിയുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം. പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ലെന്നും അങ്ങനെ പറഞ്ഞെങ്കില്‍ അത് അംഗീകരിക്കില്ലെന്നും സിപിഐ സെക്രട്ടറി വ്യക്തമാക്കി
പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സ്പീക്കര്‍ക്ക് താനാണ് കത്ത് നല്‍കുകയെന്നും ആ കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.