ന്യൂദല്‍ഹി:വന്ദേമാതരത്തിനെതിരെ നടി ശര്‍മ്മിള ടാഗോര്‍ നടത്തിയ വിവാദ പരാമര്‍ശനത്തിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് സമിക് ഭട്ടാചാര്യ.
“തൈമൂർ ക്ഷേത്രങ്ങൾ നശിപ്പിച്ചു, കൂട്ടക്കൊല ചെയ്തു, നിർബന്ധിത മതപരിവർത്തനം നടത്തി എന്ന് ശർമ്മിള ടാഗോറിനെ ഓർമ്മിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. ശര്‍മ്മിള ടാഗോറിന്റെ ചെറുമകനും ഇതേ പേരാണ് വഹിക്കുന്നത്. അതിനാൽ വന്ദേമാതരത്തെക്കുറിച്ച് കുറച്ചുകൂടി സംസാരിക്കുന്നതാണ് നല്ലത്.”-ബിജെപി പശ്ചിമ ബംഗാൾ പ്രസിഡന്‍റായ സമിക് ഭട്ടാചാര്യ പറയുന്നു.
ശര്‍മ്മിള ടാഗോറിന്റെ മകന്‍ സെയ്ഫ് അലിഖാന്‍ വിവാഹം കഴിച്ച കരീന കപൂറില്‍ ജനിച്ച മകന് തൈമൂര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.