• Sat. May 16th, 2026

24×7 Live News

Apdin News

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Byadmin

May 16, 2026


തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടർന്ന് കേരള ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഒൻപത് സുരക്ഷാ വാഹനങ്ങൾ ആറാക്കി മാറ്റി. ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. പുതിയ സർക്കാരിന്റെ സത്യപ്രതി‍ജ്ഞ ചടങ്ങിൽ ഇപ്രകാരത്തിലാവും ഗവർണർ പങ്കെടുക്കുക.

ഇന്ധന ഉപഭോഗം കുറയ്‌ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു.

സുപ്രീം കോടതിയിലെ ജഡ്ജിമാർ പോലും കാർ പൂളിങിലൂടെയും കേസ് നടപടികൾ വിർച്വൽ ആക്കി മാറ്റിയിരുന്നു.



By admin