ഗാന്ധിനഗർ: പണത്തിൽ മുങ്ങുക എന്നു കേട്ടിട്ടല്ലേ ഉള്ളു? അത് കണ്ടു, പണംകൊണ്ടു മൂടിയാൽ ശ്വാസം മുട്ടുമെന്നതിൽ സംശയമുണ്ടോ? ഉണ്ടെങ്കിൽ കണ്ടറിയാം. ആരാധന മുത്താൽ ഇങ്ങനെയാകുമോ. വിശ്വാസവും ഭക്തിയും ‘അണപൊട്ടിയാൽ’ എന്തു സംഭവിക്കാം. സങ്കൽപ്പിക്കാനല്ലേ പറ്റൂ. പക്ഷേ ഗുജറാത്തിൽ ഇപ്പറഞ്ഞതൊക്കെ് നേരിൽ കാണാനായി.
പ്രസിദ്ധ ഭക്തിഭജൻ ഗായകനായ കവിരാജ് ജിഗ്‌നേഷിന്റെ പൊതു പരിപാടിയിലാണ് സംഭവം. ഈ പരിപാടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ ഏറെ പ്രചാരത്തിലുണ്ട്. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്.
ജുനാഗഡ് ജില്ലയിലെ ഒരു മതസമ്മേളനത്തിൽ, ഭക്തർ വേദിയിൽ പണം ചൊരിയുകയായിരുന്നു. കവിരാജ് ജിഗ്‌നേഷ് കറൻസി നോട്ടുകളുടെ കൂമ്പാരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും ഭിന്നിപ്പിക്കുകയും ചെയ്തു. സംഭവം ചടങ്ങുകൾ, ഭക്തി, പ്രദർശനം എന്നിവയെക്കുറിച്ചുള്ള പുതിയ ചർച്ചകൾ ഉയർത്തുകയും ചെയ്യുന്നു.
ദ്വാരകജില്ലയിലെ ഖംഭാലിയയിലെ ശ്രീമദ് ഭാഗവത് സപ്താഹത്തിന്റെ ഭാഗമായി കവിരാജ് ജിഗ്‌നേഷ് നയിച്ച ഗുജറാത്തി നാടോടി കലാ പ്രകടനമായ പരമ്പരാഗത ഡായ്റോ പരിപാടിയിലാണ് അസാധാരണ സംഭവം. രാത്രികാലങ്ങളിൽ ഭക്തി വർദ്ധകമായ കലാപരിപാടികളുടെ ഭാഗമായ നാടൻ കലാരൂപമാണ്. ഗാനം, വിശദീകരണം, കഥാവിഷ്‌കാരം, ഉപദേശം, നിരീക്ഷണം ഒക്കെ ചേർന്നുള്ള പരിപാടിയാണ് ഡായ്‌റോ. അത്തരം വേളകളിൽ പാട്ടുകാരന് നോട്ടുമായ പതിവാണ്. പക്ഷേ, ചിലർ തുടങ്ങിവെച്ചത് പെട്ടെന്ന് ‘പണത്തിന്റെ മഴ’ ആയി മാറുകയായിരുന്നു. പങ്കെടുത്തവർ നോട്ടുകൾ, കെട്ടുകൾ, ഒടുവിൽ പണം നിറച്ച മുഴുവൻ ബാഗുകളും വേദിയിലേക്ക് വലിച്ചെറിഞ്ഞു.
വ്യാപകമായി പങ്കിടുന്ന ക്ലിപ്പുകളിൽ, ഭക്തർ സംഗീതത്തിനനുസരിച്ച് ആടിയുലയുകയും, ഉച്ചത്തിൽ ആർപ്പുവിളിക്കുകയും, പ്രകടനത്തിൽ പൂർണ്ണമായും മുഴുകുകയും ചെയ്യുന്നു. അതേസമയം, കറൻസി നോട്ടുകൾ കുന്നുകൂടിക്കൊണ്ടിരിക്കുന്നു, അത്തരം ഒത്തുചേരലുകളിൽ അപൂർവ്വമായി മാത്രം കാണുന്ന ഒരു ദൃശ്യം സൃഷ്ടിക്കുന്നു. അത് ഒടുവിൽ ഗായകനെ നോട്ടുകൂമ്പാരത്തിന് അടിയിലാക്കുകയായിരുന്നു.
ഇങ്ങനെവേണോ, ഇതാണോ വേണ്ടത് എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. അത് കലാവിശ്വാസികളുടെ കലാകാരനോടും കലയോടുമുള്ള ആരാധനയാണ് എന്നാണ മറ്റൊരു പക്ഷം പറയുന്നത്.
എന്തായാലും കവിരാജ് ജിഗ്‌നേഷ് ഈ പണം ആഹിർ ചാരിറ്റബിൾ ട്രസ്റ്റിന് ഈ പണം കൈമാറി. അഹമ്മദാബാദിൽ ആഹിർ ചാരിറ്റബിൾ ട്രസ്റ്റിന് പെൺകുട്ടികളുടെ ഹോസ്റ്റൽ തുടങ്ങാൻ നൽകുകയായിരുന്നു.
https://x.com/DeshGujarat/status/2055146336685826284?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2055146336685826284%7Ctwgr%5E35c46decb782301ec9ea0d41f670eafa7783a669%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.abplive.com%2Fentertainment%2Fcelebrities%2Fgujarat-bhajan-singer-cash-shower-viral-video-junagadh-dayro-event-1843948