• Sun. Oct 11th, 2026

24×7 Live News

Apdin News

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

Byadmin

Oct 11, 2026


തിരുവനന്തപുരം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടക്കുന്ന സമരത്തെ പിന്തുണയ്‌ക്കാന്‍ കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി ഡി സതീശന്‍ തിങ്കളാഴ്ച പ്രമേയം അവതരിപ്പിക്കും.

ഇടതുമുന്നണിയുമായി ധാരണയിലെത്തിയിട്ടാണ് പ്രമേയം അവതരിപ്പിക്കുന്നത്. അതിനാല്‍ എല്‍ ഡി എഫ് പ്രമേയത്തെ പൂര്‍ണമായും പിന്തുണയ്‌ക്കും. രാജ്യത്ത് ഒരു നിയമസഭ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാന്‍ ഇത്തരത്തില്‍ പ്രമേയം പാസാക്കുന്നത് ചരിത്രത്തില്‍ ആദ്യമായാകും.

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷമാണ് വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
എസ് ഐ ആറില്‍ കൃത്രിമം ഉണ്ടെങ്കില്‍ കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടതില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്.എന്നാല്‍ ബി ജെ പിക്ക് ശക്തിയുളളിടത്ത് മാത്രമാണ് കൃത്രിമം നടന്നതെന്ന പരിഹാസ്യമായ ന്യായമാണ് ഈ ചോദ്യത്തിന് വി ഡി സതീശന്റെ മറുപടി.മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തെ ഇടതു മുന്നണി പിന്താങ്ങുന്നത് വഴി വോട്ടര്‍പട്ടികയില്‍ ക്രമക്കേടെന്ന ആരോപണം തന്നെ കളളത്തരമെന്ന് വെളിപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.



By admin