ന്യൂദല്‍ഹി: സിജെപിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാവിരുദ്ധ ശക്തികളുടെയും സമരത്തിന് പിന്നില്‍ ദേശവിരുദ്ധശക്തികളുണ്ടെന്ന് ബിജെപി എംപിയും നടിയുമായി കങ്കണാ റണൗത്ത്. ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ജന്തര്‍മന്തറിലെ സമരമെന്നും ഇതിന് പിന്നില്‍ ശ്രമിക്കുന്ന വിദേശശക്തികളാണെന്നും കങ്കണ പറഞ്ഞു.
ഈ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ തന്നെ തുറന്നു കാട്ടുകയാണെന്നും കങ്കണ ചൂണ്ടിക്കാട്ടി. അയോധ്യയില്‍ രാമക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിനിടെയാണ് കങ്കണ റണൗത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പൊലീസിന് പുറമെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളും ഈ ശക്തികളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. “ഇപ്പോള്‍ സാധാരണക്കാരും ഇത്തരക്കാരെ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരെ സാധാരക്കാര്‍ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തുതുടങ്ങിയിട്ടുണ്ട്”. – കങ്കണ പറഞ്ഞു.