
തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രകന്‍ മാളവിക ജ്വല്ലറി ഉടമ ജയറാം അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജയറാമിന്റെ നിര്‍ദേശ പ്രകാരമാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികളായ അനില്‍ അനൂപ്, ആന്റണി എന്നിവര്‍ പൊലീസിനോട് പറഞ്ഞു. ബിസിനസ് രംഗത്തെ മത്സരവും കുടിപ്പകയും തന്നെയാണ് കവര്‍ച്ചയ്‌ക്ക് കാരണമായതെന്നാണ് നിഗമനം.
അറസ്റ്റ് ചെയ്ത അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അമുല്‍, ജയറാം, ദിലീപ് എന്നിവരെ നാലുദിവസത്തേക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ ചാലയിലെ ചില സ്വർണവ്യാപാരികൾക്കും സ്വർണ ഏജന്റായ അമൂലിനുമുണ്ടായിരുന്ന അതൃപ്തിയാണ് കവർച്ചയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മഹാരാഷ്‌ട്ര സ്വദേശിയും സ്വര്‍ണ ഏജന്റുമായ അമുല്‍ ആണ് വൈഷ്ണവി ജ്വല്ലറി ഉടമയായ നന്ദകുമാറിനെ തകര്‍ക്കാന്‍ പദ്ധതിയിട്ടത്. സ്വര്‍ണ കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അനിലിനെയും ഇയാള്‍ ഒപ്പം കൂട്ടി. രേഖകള്‍ ഇല്ലാത്ത സ്വര്‍ണം ആയതിനാല്‍ പരാതി ഉണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നത്. മോഷണ മുതല്‍ പങ്കിട്ടെടുക്കാം എന്ന ധാരണയിലും പ്രതികളെത്തിയിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.
ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് സ്വർണം തട്ടിയെടുത്താൽ അന്വേഷണം അവരിൽ മാത്രം ഒതുങ്ങുമെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ. എന്നാൽ, സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ നീക്കങ്ങൾ ഇവരുടെ പദ്ധതികൾ പൊളിച്ചു.ജയറാം രണ്ടുദിവസം മുമ്പ് ഭീഷണിപ്പെടുത്തിയെന്ന് നന്ദകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മുഖ്യപ്രതി അമുലും മാളവിക ജ്വലറി ഉടമ ജയറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.സംഭവ ദിവസം രാവിലെ നന്ദകുമാറുമായി ലക്ഷങ്ങളുടെ സ്വര്‍ണ ഇടപാട് അമുല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വര്‍ണം തട്ടിയെടുക്കുന്നതിന് മോഷണക്കേസ് പ്രതിയായ അനൂപിനെ ദൗത്യം ഏല്‍പ്പിച്ചു. നന്ദകുമാര്‍ കടയില്‍ നിന്ന് ഇറങ്ങുന്ന വിവരം മോഷ്ടാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയത് ശ്രാവണാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു ചാലയില്‍ കവര്‍ച്ച നടന്നത്. വര്‍ഷങ്ങളായി ചാലയില്‍ സ്വര്‍ണക്കട നടത്തുന്ന മഹാരാഷ്‌ട്ര സ്വദേശി നന്ദകുമാറില്‍ നിന്ന് മോഷ്ടാക്കള്‍ സ്വര്‍ണം തട്ടിപ്പറിക്കുകയായിരുന്നു. നന്ദകുമാര്‍ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.