• Fri. Jul 17th, 2026

24×7 Live News

Apdin News

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Byadmin

Jul 17, 2026



ലമുറതലമുറകളായി നമ്മുടെ ജീവിതത്തിന്റെ അഭേദ്യഘടകമായി നിലനിന്നുവരുന്ന മഹത്തായ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഭക്തിയുടെയും ധര്‍മ്മത്തിന്റെയും സന്ദേശങ്ങള്‍ നിറഞ്ഞതാണ്. എല്ലാവര്‍ഷവും മലയാളമാസമായ കര്‍ക്കിടകത്തില്‍ – രാമായണമാസത്തില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ കിളിപ്പാട്ട് ഓരോ ഭാഗവും വായിച്ചു പൂര്‍ത്തിയാക്കി, മാസാവസാനം ശ്രീരാമ പട്ടാഭിഷേകത്തോടുകൂടി സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. രാമായണ വായനയിലൂടെ കുട്ടികളില്‍ സത്യസന്ധത, കാരുണ്യം, ധൈര്യം, ഭക്തി എന്നീ മൂല്യങ്ങള്‍ വളരുന്നു. അതവരുടെ ജീവിതത്തിന് വഴികാട്ടികളായിത്തീരുന്നു. ജന്മഭൂമിയിലെ ഈ പംക്തി എഴുത്തച്ഛന്റെ കിളിപ്പാട്ട് കേള്‍ക്കുന്ന ആനന്ദത്തിന് പകരമല്ല. കിളിപ്പാട്ട് ഉറക്കെ ഉച്ചരിച്ച് പാടുമ്പോഴാണ് അതിന്റെ പൂര്‍ണ്ണരസം നമുക്ക് അനുഭവിക്കാന്‍ കഴിയുക. രാമായണം കിളിപ്പാട്ട് വായിച്ചു തുടങ്ങുമ്പോള്‍ കൂടുതല്‍ ആഴത്തിലുള്ള അനുഭൂതിയോടെ രാമായണം മനസ്സിലാക്കാന്‍ ഈ ഏഐ ചിത്രങ്ങളും ലഘുവിവരണവും നമ്മെ സഹായിക്കട്ടെ.

കൈലാസത്തില്‍ പാര്‍വ്വതി പരമേശ്വരനോടു രാമായണം
ഉപദേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു

ഉമാമഹേശ്വര സംവാദം
കൈലാസത്തില്‍, പരമശിവന്റെ സഹധര്‍മ്മിണിയായ പാര്‍വതി, ശ്രീരാമന്റെ അവതാര രഹസ്യം മനസ്സിലാക്കാന്‍ആഗ്രഹിച്ചു. പാര്‍വതിയുടെ വിനയവും ആഗ്രഹവും കണ്ട് സന്തുഷ്ടനായ ശിവന്‍ സമ്മതിച്ചു. ”ഞാനും രാമന്റെ ഭക്തനാണ്, അതുകൊണ്ട് രാമന്റെ കഥ പറയാന്‍ എനിക്കും സന്തോഷമാണ്.”

അങ്ങനെ മഹത്തായ കഥാകഥനം ആരംഭിച്ചു.”തിന്മ നിറഞ്ഞവരുടെ ഭാരം കൊണ്ട് വലഞ്ഞ്, ഭൂമീദേവി തന്റെ രക്ഷയ്‌ക്കായി ബ്രഹ്‌മദേവനോട് സങ്കടം പറഞ്ഞ് അപേക്ഷിച്ചപ്പോള്‍ ബ്രഹ്‌മാവ് മഹാവിഷ്ണുവിനെ കണ്ട് ഭൂമീദേവിയുടെ ദുഃഖശമനം നടത്താനുള്ള മാര്‍ഗ്ഗം തേടി.

അവരുടെ പ്രാര്‍ത്ഥനകളില്‍ സന്തോഷിച്ച മഹാവിഷ്ണു, ഭൂരക്ഷയ്‌ക്കായി താന്‍ ദശരഥരാജാവിന്റെ പുത്രന്‍ രാമനായി ഭൂമിയില്‍ അവതരിക്കാമെന്ന് അവര്‍ക്ക് വാഗ്ദാനം
നല്കി.”

ഭൂമിദേവിയുടെ ദുഖം തീര്‍ക്കാന്‍ രാമാവതാരം എടുക്കാമെന്ന്
മഹാവിഷ്ണു വാക്ക് നല്കുന്നു

പുത്രകാമേഷ്ടി
ധീരനും നീതിമാനുമായ ദശരഥന്‍ ഭരിച്ചിരുന്ന മഹത്തായ ഒരു രാജ്യമാണ് അയോദ്ധ്യ. എന്നാല്‍ തന്റെ കുലത്തിന്റെ, രാജ്യത്തിന്റെ, പിന്തുടര്‍ച്ചയ്‌ക്കായി ഒരു പുത്രന്‍പോലും ഇല്ല എന്ന ദുഖം രാജാവിനെ അലട്ടി. തന്റെ ഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ ഉപദേശപ്രകാരം അദ്ദേഹം പുത്രകാമേഷ്ടി നടത്തിച്ചു, യാഗാഗ്‌നിയില്‍ നിന്ന് അഗ്‌നിദേവന്‍, കൈയില്‍ ദിവ്യമായ പായസം നിറച്ച ഒരു പാത്രവുമായി പ്രത്യക്ഷപ്പെട്ട് അത് രാജാവിന് സമ്മാനിച്ചു.

അയോദ്ധ്യയില്‍ ദശരഥന്‍ പുത്രകാമേഷ്ടി യാഗം നടത്തുന്നു

By admin