കൊച്ചി: ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത എന്ന ഒാർമ്മപ്പെടുത്തുന്ന ട്രെയിലറുമായി ഉടുമ്പന്‍ ചോല വിഷന്‍ എന്ന സിനിമ ചര്‍ച്ചാവിഷയമാകുന്നു. ഇന്നത്തെ കാലത്ത് സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകളുടെ പിന്നാമ്പുറത്തെ കഥകളും സംഭവ വികാസങ്ങളും ആണ് ഉടുമ്പൻചോല വിഷനില്‍ ഉള്ളത്. ഫഹദ് ഫാസില്‍, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവർ നേരിട്ടാണ് ട്രെയിലർ റിലീസ് ചെയ്തത്.
മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി,സിദ്ധിഖ്, ദിലീഷ് പോത്തൻ,വിശാഖ് നായർ, അശോകൻ,ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവല്‍,ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയവരാണ് താരങ്ങള്‍. ഒക്ടോബർ 21ന് ചിത്രം പ്രദർശനത്തിന് എത്തും.
എആന്റ് ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറില്‍ അഷർ അമീർ, റിയാസ് കെ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മാണം.ഛായാഗ്രഹണം : വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി, സ്റ്റണ്ട്: കലൈ കിങ്സണ്‍, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോള്‍രാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈല്‍ കോയ, ഫൈനല്‍ മിക്സ്: എംആർ രാജാകൃഷ്ണൻ, പി. ആർ .ഒ : പ്രതീഷ് ശേഖർ.